ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75

ഞാൻ വാങ്ങിക്കൊണ്ടുവരുന്നുണ്ടു്. കുടയും കോലവും നെറ്റിപ്പട്ടവും ഉണ്ടു്, ഈ ആനയ്ക്കു്. സ്നേഹപൂർവ്വം, മകൻ ഗോപി.


അഭ്യാസം

1. ഗോപി താമസിച്ചിരുന്ന വീടിന്റെ പേരെന്തു്? ആ വീട് ഏതു പ്രദേശത്താണ്? ആ പ്രദേശം ഏതു പട്ടണത്തിലാണ്? എന്നാണു ഈ എഴുത്തു് എഴുതിയതു് ?

[ഈ സംഗതിയൊക്കെ അറിയാം. എഴുത്തെഴുതിയിരിക്കുന്ന കടലാസിന്റെ മുകളിൽ വലത്തുഭാഗത്തു അതെല്ലാം കുറിച്ചിരിക്കുന്നു. നിങ്ങൾ കത്തയയ്ക്കുമ്പോഴും നിങ്ങളുടെ ഈ വിവരങ്ങളൊക്കെ ഇങ്ങനെ എഴുതണം, മറക്കരുതു്.]

2. ആർക്കാണ് ഈ കത്ത് എഴുത്തെന്നും കത്തെന്നും ഒരേ അർത്ഥത്തിലാണു പറയുന്നത്. ഇടത്തു ഭാഗത്തുള്ള സംബോധന നോക്കൂ. പ്രിയപ്പെട്ട അമ്മേ എന്നു്. ജ്യേഷ്ഠന്നാണ് ഈ കത്ത് അയക്കുന്നതെങ്കിലോ, എന്തായിരിക്കണം സംബോധന ? 'പ്രിയപ്പെട്ട ജ്യേഷ്ഠാ' എന്നല്ലേ വേണ്ടതു്? പ്രിയസ്നേഹിതാ, പ്രിയപ്പെട്ട അനുജത്തി, പ്രിയപ്പെട്ട ഗുരുനാഥാ ഇങ്ങനെയൊക്കെ സന്ദർഭം അനുസരിച്ച് എഴുതാം.

3. ഈ കത്തിന്റെ അടിയിൽ എഴുതിയിരിക്കുന്നു, സ്നേഹപൂർവ്വം, മകൻ ഗോപി എന്നു്. ഇങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/81&oldid=220246" എന്ന താളിൽനിന്ന് ശേഖരിച്ചത്