ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
76
എഴുതിയിരുന്നില്ലെങ്കിൽ ആരാണ് കത്തയച്ചത് എന്നു മനസ്സിലാവാതെ പോവും. ചിലപ്പോൾ ഊഹിക്കാം. ഊഹിച്ചാൽ പോരല്ലോ, വിശ്വാസമാവേണ്ടേ?
4. ഈ കത്ത് ഒരു സ്റ്റാമ്പൊട്ടിച്ച കവറിൽ ആണ് ഇട്ടിരുന്നത്. കവറിന്റെ പുറത്ത് അമ്മയുടെ മേൽവിലാസം എഴുതിയിരുന്നു. ആ കവർ എവിടെപ്പോയി ? കാണാനില്ല. മേൽ വിലാസം ഉണ്ടായിരുന്നു, നിശ്ചയം, ഇല്ലെങ്കിൽ തപാൽ ശിപായി എഴുത്തു് എങ്ങനെ കൊണ്ടെത്തിക്കും ?
നിങ്ങൾ കത്തെഴുതി അയക്കുമ്പോൾ, കിട്ടേണ്ട ആളുടെ പേരും മേൽവിലാസവും എഴുതണം. മറക്കരുത്. ഒന്നു രണ്ടു മാതൃക കാണിക്കാം :-
(i) ശ്രീ എം. പ്രഭാകരൻ നായർ, മംഗളാലയം, കണ്ണൂർ.
(1) ശ്രീ കെ. ജെ. തോമസ്, വിദ്യാർത്ഥി, ഒൻപതാം ക്ലാസ്, ഗണപതി ഹൈസ്കൂൾ, കോഴിക്കോട്.
നിങ്ങളുടെ പിറന്നാൾ, വിദ്യാലയത്തിലെ വാർഷികോത്സവം, അടുത്തുകഴിഞ്ഞ പരീക്ഷ ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയ