ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78

അമ്മയുമപ്പോൾ മാറണ-ച്ചിട്ട

ങ്ങുമ്മവച്ചു കിടാവിനെ,

അമ്മിഞ്ഞ നല്കിയാനന്ദി-പ്പിച്ചു

ചിന്മയനപ്പോളോതിനാൻ :-

ഒപ്പത്തിലുള്ള കുട്ടികളൊരു

മുപ്പത്തിരണ്ടു പേരുണ്ട്;

അപ്പിള്ളരായ് വനത്തിൽക്ക-ളിപ്പാ

നിപ്പോൾ ഞാനമ്മേ പോകട്ടെ ?

“അയ്യോയെന്നുണ്ണി പോകൊല്ലേ- യിപ്പോൾ;

തീയ്യു പോലുള്ള വെയിലല്ലേ?

“ വെറുതേയെന്നമ്മേ തടയൊല്ലേ,- പോട്ടേ

പരിചോടുണ്ണികൾക്കുണ്ണവാൻ

നറുനെയ്യു കൂട്ടിയുരുട്ടീട്ടും- നല്ലോ-

രുറതൈരു് കൂട്ടിയുരുട്ടീട്ടും

വറുത്തൊരുപ്പേരി പതിച്ചിട്ടു- മീര-

ണ്ടുരുളയുമെൻ്റെ മുരളിയും

തരിക'യെന്നൊന്നങ്ങരുളിച്ചാ-ഞ്ചാടി

ത്തരസാ കണ്ണൻതാൻ പുറപ്പെട്ടാൻ.

- വെണ്മണി മഹൻ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/84&oldid=220249" എന്ന താളിൽനിന്ന് ശേഖരിച്ചത്