ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തന്മാരുടെ ജപവും ധ്യാനവും നിലച്ചു. അവരുടെ ശ്രദ്ധ മുഴുവൻ സ്വർണ്ണപ്പാത്രത്തിലായി. എല്ലാവർക്കും ആ തളിക കിട്ടണമെന്ന് ആഗ്രഹം ജനിച്ചു. പക്ഷേ ഭക്തനാണെന്നു് തെളിയിക്കണ്ടേ ? അതിനു പലരും ശ്രമിച്ചു. എന്നാൽ അവർ ഭക്തന്മാരാണെന്നു പൂജാരി സമ്മതിച്ചുകൊടുത്തില്ല.

അക്കൂട്ടത്തിൽ ഒരു പ്രഭുവും ഉണ്ടായിരുന്നു. അദ്ദേഹം പൂജാരിയോട് പറഞ്ഞു :ഈശ്വരൻ എനിക്കു തന്ന സ്വർണ്ണമാണിത്. എത്രകാലമായി ഞാൻ ഇവിടെ വന്നു തൊഴുന്നു ; ജപിക്കുന്നു ; വ്രതം നോക്കുന്നു ! എത്രപേർക്കാണു ദാനം കൊടുത്തിട്ടുള്ളത് ! ഇതൊക്കെ അറിയുന്നുണ്ടല്ലോ ഈശ്വരൻ. അപ്പോൾ, നിശ്ചയമായും എന്നെ സഹായിക്കാൻ തന്നെയാണ് ഇതു് ഇവിടെ ഇട്ടതു്. "

ഇതെല്ലാം കേട്ടപ്പോൾ, പ്രഭുവിനു പാത്രം കൊടുക്കാമെന്നു് പൂജാരി സമ്മതിച്ചു. പ്രഭു ഉച്ചത്തിൽ ജപിച്ചുകൊണ്ടു പാത്രം എടുത്തു. അത്ഭുതം ! പാത്രത്തിന്റെ നിറം മങ്ങി. അതു ചെമ്പായിത്തീർന്നു. ഉടൻ അയാൾ പാത്രംതാഴെ വച്ചു. അപ്പോൾ അതു വീണ്ടും സ്വർണ്ണമായിത്തീന്നു. ഇതുപോലെ പലരും ആ പാത്രം എടുത്തു നോക്കി. ആർക്കും അതു സ്വന്തമാക്കുവാൻ ഭാഗ്യ മുണ്ടായില്ല. അങ്ങനെ കുറേ ദിവസം കഴിഞ്ഞു. വലിയ തണുപ്പുള്ള ഒരു പ്രഭാതം. മഞ്ഞു് ഇടവിടാതെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/87&oldid=220265" എന്ന താളിൽനിന്ന് ശേഖരിച്ചത്