83
ശുശ്രൂഷിച്ചു. പിച്ചക്കാരനും വലിയ ആശ്വാസം തോന്നി. അയാൾ പറഞ്ഞു :-“ആ വഴി പലരും പോയി. ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. അങ്ങേയ്ക്കു് ഇതു തോന്നിയല്ലോ ഈശ്വരൻ രക്ഷിക്കട്ടെ!"
കർഷകൻ ക്ഷേത്രത്തിലെത്തി.അവിടെ വച്ചു് അയാൾ സ്വർണ്ണപ്പാത്രത്തെപ്പറ്റി അറിഞ്ഞു. അതു സൂക്ഷിച്ചുനോക്കി. അപ്പോൾ പൂജാരി ചോദിച്ചു : "നിങ്ങൾ സൂക്ഷിച്ചുനോക്കുന്നല്ലോ; ഭക്തനാണോ ?
കൃഷിക്കാരൻ :-അറിഞ്ഞുകൂടാ.ഞാനൊരു പാവം. വഴിപാടിനും ദാനത്തിനും എനിക്കു പണമില്ല. സ്തുതികളും അറിഞ്ഞുകൂടാ. അപ്പോൾ, എന്നെ ഭക്തൻ എന്നു് എങ്ങനെ പറയും ?
പൂജാരി :-നിങ്ങൾ ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ. അതുകൊണ്ട് ഈ പാത്രം ഒന്നു് എടുത്തുനോക്കണം.
ആ പാവപ്പെട്ട കർഷകൻ ആദ്യം മടിച്ചു. പൂജാരിയുടെ നിർബന്ധംകൊണ്ട് പാത്രം കയ്യിലെടുത്തു. പെട്ടെന്നു് അതിന്റെ തിളക്കം വർദ്ധിച്ചു. ആ സ്വർണ്ണത്തളിക കൃഷിക്കാരൻ്റെ കയ്യിൽ പ്രഭാതസൂര്യനെപ്പോലെ പ്രകാശിച്ചു.
അഭ്യാസം
1. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
ഭക്തൻ ; ഭാഗ്യം; വിശ്വനാഥൻ; ഈശ്വരൻ യഥാർത്ഥം ; ക്ഷേത്രം; പുണ്യം : വ്രതം; പ്രഭു; ശ്രദ്ധ; നിർബന്ധം.