ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
84
2. പൂരിപ്പിക്കുക :-
ഈ-രൻ; -ശ്രൂഷ; യ-ർത്ഥം ; നിർബ-
[ശ്വ, ശു, ത്ഥാ, ന്ധ എന്ന അക്ഷരങ്ങളിൽ നിന്നു തിരഞ്ഞെടുക്കണം.]
3. വിപരീതപദം എഴുതുക :- ശ്രദ്ധ* ഭാഗ്യം* സത്യം* 4. 'വ്ര' ഉള്ള എത്ര പദങ്ങൾ നിങ്ങൾക്കറിയാം ? ഓർമ്മിച്ചു നോക്കണം.
5. എങ്ങനെയുള്ള ആളാണ് യഥാർത്ഥ ഭക്തൻ ?
പാഠം 25
ചിത്രശലഭം
ബാലൻ രാവിലെ ഉണർന്നെഴുന്നേറ്റു. പതിവുപോലെ അവൻ മുറ്റത്തുള്ള പനിനീർച്ചെടികളുടെ അടുത്തേയ്ക്കു പോയി. അന്നും വിരിഞ്ഞിട്ടുണ്ട്, നല്ല ചന്തമുള്ള നാലഞ്ചു പൂക്കൾ. പനിനീർപ്പൂവു് എത്ര കണ്ടാലും ബാലനു മതിയാവുകയില്ല. പൂവിറുക്കാൻ കൈ നീട്ടിയപ്പോൾ അതാ, ഒരു മനോഹരമായ ജീവി അതിൽനിന്നു ചിറകു വിടുർത്തി പറക്കുന്നു ! എന്തൊരു ചിറക്! മഴവില്ലിലുള്ളതിലധികം നിറങ്ങളുണ്ടു് അതിൽ