ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

88

ചാട്ടം! നിലത്തു വീണില്ല. എന്താണു കാരണം ? ഞാൻ പറക്കാൻ കഴിവുള്ള ഒരു ചിത്രശലഭമായിത്തീർന്നിരുന്നു.

മുമ്പിലത്തെപ്പോലെ ഇല കാർന്നുതിന്നാൻ നിവൃത്തിയില്ല. ഞാൻ പരിഭ്രമിച്ചുപോയി. എന്തു വേണ്ടു എന്നറിയാതെ ഞാൻ നാലുപുറവും നോക്കി. അപ്പോഴാണ്, ബാലൻ്റെ പനിനീർപ്പൂ എന്നെ ആകർഷിച്ചത്. എന്തു ശോഭ ! എന്തു മണം ! വിശന്നു വലഞ്ഞ ഞാൻ ആ പൂവിൽ കയറിയിരുന്നു. അപ്പോഴാണ്, മുമ്പില്ലാതിരുന്ന ഒരവയവം ചുണ്ടിൽനിന്നു തുങ്ങിക്കിടക്കുന്നതു് ഞാൻ കണ്ടതു്. അതു് ഒരു നീണ്ട കുഴൽപോലെയായിരുന്നു. അതുപയോഗിച്ചു പൂവിനകത്തു് ഊറിനില്ക്കുന്ന തേൻ കുടിക്കാൻ ഒരു പ്രയാസവുമില്ല. ഇത്ര മധുരമായ ഭക്ഷണം കിട്ടുമെങ്കിൽ ആർക്കുവേണം ചവർക്കുന്ന ഇല ? ഇനി എത്രകാലം ഇങ്ങനെ ആഹ്ളാദിച്ചു ജീവിക്കുവാൻ സാധിക്കുമോ ആവോ ? ബാലനും ബാലനെപ്പോലുള്ളവരും പൂന്തോട്ടങ്ങൾ വളർത്തുന്നകാലത്തോളം എനിക്കു ഭക്ഷണത്തിനു വിഷമമില്ല. ശത്രുക്കളെയാണ് എനിക്കു പേടി;ആ കുരുവികളേയും കിളികളേയും. മനുഷ്യർ ആരും ഞങ്ങളുടെ ശത്രുക്കളല്ല. സുന്ദരന്മാരും സുന്ദരികളുമായ ഞങ്ങളെക്കാണുക അവർക്കു വളരെ ഇഷ്ടമാണ്. മനുഷ്യർ എത്ര നല്ലവർ ! "

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/94&oldid=220239" എന്ന താളിൽനിന്ന് ശേഖരിച്ചത്