93
പൊട്ടി മുളച്ചു് ഇല വിരിഞ്ഞു് ഏതാണ്ടു് ഒരടി പൊക്കം വയ്ക്കുമ്പോൾ പിഴുതെടുക്കും. ഈ പ്രായത്തിലുള്ള നെൽച്ചെടിക്കു് ഞാറു് എന്നു പറയും. ഈ ഞാറു്, ഉഴുതു നിരപ്പുവരുത്തി, വെള്ളം നിറുത്തിയിട്ടുള്ള വയലിൽ നടും.
ഞാറിന്റെ ഇടയ്ക്ക് പുല്ലുകൾ കിളിർത്തു വരും. ഇതിനു കള എന്നാണു് പേരു്. കള പറിച്ചു കളഞ്ഞാൽ നെല്ല് വേഗം വളരും. തണ്ടും ഇലകളും നീണ്ട്, നെൽച്ചെടി ക്രമേണ കൂമ്പെടുക്കും. കൂമ്പ് ആദ്യം പോളയുടെ ഉള്ളിൽ മറഞ്ഞിരിക്കും. അനന്തരം പോള പൊട്ടി അവ പുറത്തുവരും. ക്രമേണ ഇളം പച്ച നിറ ത്തിലുള്ള നേർത്ത കതിരുകൾ കൂമ്പിൽ കാണാ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതു മുറ്റിത്തഴച്ച് പഴുക്കും. സ്വർണ്ണനിറത്തിലുള്ള നെന്മണിക്കുലകൾ കാറ്റിൽ ആടിക്കളിക്കുന്നതു കാണാൻ എന്തു രസമാണ് !
നെൽക്കതിരുകൾ പഴുത്തു ചായുമ്പോൾ കൊയ്ത്തു തുടങ്ങും. കൊയ്തെടുക്കുന്ന നെൽച്ചെടികളെ കറ്റകളാക്കി കെട്ടും. ഇവയെ, അടിച്ചൊതുക്കി നിരപ്പു വരുത്തിയിട്ടുള്ള കളത്തിൽ കൊണ്ടു പോയി മെതിക്കും. അപ്പോൾ നെന്മണികൾ വയ്ക്കോലിൽനിന്നു വേർപെടും.
മണ്ണിലുള്ള വളം, കാലാവസ്ഥ എന്നിവ അനുസരിച്ച് വിളവു കൂടുകയും കുറയുകയും ചെയ്യും. ചാരം, ചാണകം, പച്ചിലകൾ, എല്ലു
61/202-7.