ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രതിജ്‌ഞ


ഭാരതം എന്റെ നാടാണ്‌. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻമാരാണ്‌. ഞാൻ എന്റെ നാടിനെ സ്‌നേഹിക്കുന്നു. അതിൻെറ സമുദ്‌ധവും വിവിധവുമായ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ആ സമ്പത്തിന” അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.

എന്റെറ മാതാപിതാക്കന്‌മാരെയൂം ഗൃരുജനങ്ങളെയും ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. എല്ലാ വരോടും ഞാൻ വിനയത്തോടുകൂടിയേ പെരുമാറുകയുള്ളൂ. എല്ലാ ജീവികളോടും ഞാൻ ദയാലുവായിരിക്കും.

എന്റെറ നാട്ടിനും നാട്ടുകാർക്കും ഞാൻ എന്റെ സേവനം സമർപ്പിക്കുന്നു. നാട്ടുകാരുടെ യോഗക്ഷേമത്തിലും ഐശ്വരൃത്തിലും മാത്രമാണ് എന്റെ സുഖം.

(C)
Government of Kerala
1981
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali_textbook_1981.djvu/4&oldid=218245" എന്ന താളിൽനിന്ന് ശേഖരിച്ചത്