ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കണ്ടില്ലയാകിൽ, ഉച്ച തിരിഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു, പിന്നെ അവിടെ കണ്ടില്ല എന്നു വരികിൽ, മൂവന്തിനേരം മുക്കാടിയിലാകട്ടെ എന്നു പറഞ്ഞു, അവിടെ കണ്ടില്ലാഎന്നുവരികിൽ, എന്നെ കാണ്മോളം ൟ മൂന്നു സ്ഥാനത്തും പാർപ്പു എന്നു പറഞ്ഞു സമയം ചെയ്തു. അവനന്നു മരിച്ചു കളകയും ചെയ്തു. അതു കൊണ്ടു ഭഗവതിക്ക് അവിടെ നിന്നു ഒരു കാലം വാങ്ങിപ്പോയി കൂടുക ഇല്ല." അന്നു തുടങ്ങി വീരാടപുരം പോലെ വേണ്ട പദാർഥങ്ങൾ ൟ പുരത്തിങ്കൽ ഉണ്ടായ്‌വന്നു, അനേകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി, പുരുഷാരവും നിറഞ്ഞു തുടങ്ങി "എത്രയും തേജസ്സോടുംകൂടിയ ഭഗവതിയെ ചോനകൻ കാണ്മാനുള്ള സംഗതി: "ബൗദ്ധന്മാർക്കത്രെ നെഞ്ഞിന്നുറപ്പുള്ളൂ" എന്നിട്ട് ൟശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു.

ശേഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി കഴിവോളം ആ സ്ഥാനത്തേക്ക് മങ്ങാട്ടച്ചൻ ഉടയതായി തിരുവന്തളി കഴിഞ്ഞാൽ വഴിമൂപ്പിൽ രാജാക്കന്മാരെ പട്ടം കെട്ടിപ്പാൻ തക്കവണ്ണം ഊരിന്നും ഗ്രാമത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി, തിരുവളയനാട്ടമ്മയെ എഴുന്നെള്ളിച്ചു. "ബ്രഹ്മൻ വിഷ്ണു മഹെശ്വരൻ" എന്നു കല്പിച്ചു പൊൻ വിളക്കും നിറപറയും വെച്ചു, നിലമണിഞ്ഞു വിതാനിച്ചു പള്ളിമാറടി എഴുന്നെള്ളിച്ചു, ചേരമാൻ വാളും പിടിച്ചു സിംഹാസനത്തിന്മേൽ വെള്ളയും കരിമ്പടവും വിരിച്ചു, വീരചങ്ങലയും ധരിച്ചു തിരുമുടിവട്ടം കെട്ടി, അഴലൂർ (അയലൂർ) ശാർക്കര രണ്ടു വഴിയിൽ മൂവാറു ൧൮



"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/101&oldid=162218" എന്ന താളിൽനിന്ന് ശേഖരിച്ചത്