തില്ല എന്നു കല്പിച്ചു തളിപ്പറമ്പത്തു ചെന്നു ഭഗവാനെ ഭജിച്ചിരുന്നു. അന്നു കുറുമ്പിയാതിരിക്ക് ഭഗവാന്റെ ദർശനമുണ്ടായി "രാജാവ് ഇനി ഒട്ടും വൈകാതെ പോക വേണ്ടും, നിടിയിരിപ്പോട് തടുത്തു നില്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ വരികയും ചെയ്യും. ആളെ മുന്നിർത്തിനടത്തിക്കൊണ്ടാൽ മാറ്റാനെ നൃത്തി നാടും സ്വരൂപവും കാത്തുരക്ഷിച്ചുകൊള്ളും" എന്ന ദർശനം കാട്ടി അയക്കയും ചെയ്തു. ഇങ്ങു വന്നു തിരുമൂപ്പു കിട്ടി കാട്ടി അയക്കയും ചെയ്തു. ഇങ്ങുവന്നു തിരുമൂപ്പു കിട്ടിവാഴ്ച കഴിഞ്ഞു (വലം വെച്ചു) അരി അളപ്പാന്തുടങ്ങുമ്പോൾ, ചേകവനായി ചെന്നു മടിപിടിച്ചു, അരിവാങ്ങി കാരാകൊറെനായരെ കൈ പിടിച്ചു മുമ്മൊഴി ചൊല്ലിച്ചു പാലച്ചേരിക്കോട്ടയിൽ കുടിയിരിക്കുന്ന നാടും സ്വരൂപവും കാത്തുരക്ഷിച്ചു, മഹാലോകർക്ക് വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു സംഘത്തെ പരിപാലിച്ചു വഴിപോക്കർക്ക് അന്നദാനവും ചെയ്തിരിക്കുന്ന ഒരു വേട്ടക്കരുമകൻ എന്നറിക.
പുഴവായിടവക മുക്കാതം വഴിനാടും ൩000 നായരും മതിലാഞ്ചേരി സ്വരൂപത്തിൽ ൧0 അമ്മൊന്മാരും, ൪൨ ഇല്ലത്തിൽ മൂത്തൊൽ എഴുവരും ചാത്തിമംഗലത്തപ്പനും മൂവ്വന്തിക്കാളിയും അറയിൽ ഭഗവതിയും ഇരഞ്ഞൊൻ, വെള്ളുവശ്ശേരി, ൨ ഇല്ലം വാഴുങ്കത്താർക്കന്മാരും തെക്കിടം വടക്കിടം ൨ താവഴിയിൽ കർത്താക്കന്മാരും (പൂന്തുറയിൽ അമ്മവാഴ്ചയും അടിപരത്തി ഇടവും) ഇങ്ങിനെ ഉള്ള പുഴവായിൽ നിന്നു ചാലയിൽ ഭഗവതിക്ക് വിളക്കിന്നും ചിലവിന്നും മുതൽ വരേണ്ടുന്നതു വരായ്ക്ക കൊണ്ടു "വിളക്കും ചിലവും മുട്ടി പാർത്തിരിക്കുന്നു" എന്നു കല്പിച്ചു, കോയ്മയിൽ നിന്നു ആളെ