ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയച്ചു. പുഴവായിടവകയിൽ മേൽകോയ്മ ചൊല്ലി(ഇടഞ്ഞപ്പോൾ) വിലക്കി നാശം ചെയ്തവാറെ, ചെന്നു മുടക്കി അവരെ വെട്ടിക്കൊന്നു അന്നു എരുമത്തടത്തിൽ ഉണിത്തിരിയും ഏതാനും ചേകവരും "നാടടക്കി യോഗ്യം വേണം" എന്നിട്ട് അവർ മദിച്ചു കൂടി. അന്നു ൧൮ എടപ്പാട്ടിലും യോഗ്യായോഗ്യം കഴിച്ചു. അനന്തരം വടക്കും തലക്കാർ എത്തി പുരപ്പുല്ലിട്ടു (കാണ) കേൾക്കാകുന്നെടത്തോളം ചുട്ടു, അതു ഹേതുവായിട്ടുണ്ടായിരിക്കുന്നു; കണ്ടൻപാലത്തു കണ്ടിയിൽ പട അന്നു ഇടവകയിൽ ലോകരും കർത്താക്കന്മാരും ഒരുമിച്ചു നിരൂപിച്ചു ൧0000ത്തെ കണ്ടു ചേർന്നിരിക്കുന്നു. അന്നു വേരൻപിലാക്കുന്നു കൈപിടിച്ചു കൂട ഇരുത്തി, അതു കൊണ്ട് ൧0000ത്തിൽ മുവ്വായിരമാകുന്നു. ആ ൩000 വടക്കമ്പുറത്തെ ലോകരും തങ്ങൾക്ക് വിധേയമാക്കി കിഴക്കമ്പുറത്ത് ലോകരും മുവ്വായിരത്തിന്റെ പക്ഷം തിരിഞ്ഞു പോർനിലത്തേക്കു ബന്ധുവായിരിക്കുന്നു. അതു കൊണ്ടു കണ്ടമ്പാലത്തു കണ്ടിയിൽ പടെക്ക് ൨ പക്ഷവും നിന്നു വേല ചെയ്യുന്നു. ൧0000ത്തിലുള്ള ലോകർ എന്നറിക; (അങ്ങിനെ തന്നെ ഓരോരു നാടു പിടിച്ചവാറെ, ഇങ്ങമർന്നു, അതു കൊണ്ടു ൩000 ഉണ്ടായി.

താമരച്ചേരിരാജാവു എന്ന് പറവാൻ കാരണം, പുഴവായിടവകയും കറുമ്പിയാതിരിയും കൂടി ഇടഞ്ഞു പല നാശങ്ങളും വന്നതിന്റെ ശേഷം പുഴവായി കമ്മന്മാരും ൩000 നായരും മൂത്തൊൽ എഴുവരും മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത് ഇല്ലത്തെ കണ്ടു, കോട്ടയകത്ത് രാജാവായ പുറവഴിയാകോവിലെ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/109&oldid=162226" എന്ന താളിൽനിന്ന് ശേഖരിച്ചത്