ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തണ്ണീരും വഴിക്കെ ഉണ്ടായ്‌വരേണം, എന്നിട്ടു ദേവെന്ദ്രനെ ഭരം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ടു വേനിൽ കാലത്ത് ആറു മാസം വർഷം ആകുന്നതു. ദേവാലയങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പല ൟശ്വരന്മാരെ കുടിവെച്ച കാവല്പാടുകളിലും സ്ഥാനങ്ങളിലും, ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം, വേല, വിളക്ക, തീയാട്ടം, ഭരണിവേല, ആറാട്ടു, കളിയാട്ടം, പൂരവേല, ദൈവാട്ടം, തെയ്യാട്ടു, ദൈവമാറ്റു, തണ്ണിരമൃതം, താലപ്പൊലി, പൈയാവിശാഖം, മാഹാമഖ, മാമാങ്ങവേല എന്നിങ്ങനെ ഉള്ള വേലകൾ കഴിപ്പാനായ്ക്കൊണ്ടു, ആറു മാസം വേനിൽ വെളിച്ചവും കല്പിച്ചിരിക്കുന്നു.

ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപെട്ടൊരു കർമ്മഭൂമിയിങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു നന്നായിരുന്നു കൊണ്ടു തങ്ങൾക്കുള്ള നിയമാദി ക്രിയകൾ ഒക്കയും കഴിച്ചു മറ്റും മഹാ ലോകർക്കും വരുന്ന അല്ലലും മാഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യേണ്ടും ൟശ്വരസേവകൾ, ഹോമവും ധ്യാനവും ഭഗവതി സേവ, പുഷ്പാഞ്ജലി, അന്ത്യനമസ്കാരം, ത്രികാലപൂജ, ഗണപതിഹോമം, മൃത്യ്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം, ധാന്വന്തരം, ഗ്രഹശാന്തി, സഹസ്രഭോജനം എന്നിങ്ങനെ അനേകം ൟശ്വരസേവകൾ കഴിച്ചു സുകൃതം വർദ്ധിപ്പിക്ക എന്നു ശ്രീപരശുരാമൻ വേദബ്രാഹ്മണരോട അരുളിചെയ്തും "ൟവണ്ണം" എന്നു വേദബ്രാഹ്മണരും കൈ ഏൽക്കുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/11&oldid=162227" എന്ന താളിൽനിന്ന് ശേഖരിച്ചത്