ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂട്ടിക്കൊണ്ടുവന്നു താമരശ്ശേരി ഇടമരം എന്ന രണ്ടില്ലത്ത് നമ്പൂതിരിമാർ തങ്ങടെ ദേശം കൊടുത്തു, രാജാവിന്നു താമരശ്ശേരി രാജാവായി അരി ഇട്ടു വാഴ്ച കഴിച്ചു. ൫00 നായർക്ക് അരിയളന്നു ചേകവരായി കോട്ടയിൽ ഭഗവതിയും കണ്ണിക്കരുമകനും ഇവരെ നാട്ടു പരദേവതമാരായി കുടിവെച്ചു, പുഴവായ്ക്ക് രക്ഷയായി ഇങ്ങോട്ടും താമരച്ചേരിക്കു രക്ഷയായി അങ്ങോട്ടും ഏകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു. ൧000ത്തിൽ ചിലർക്കും ഐയ്യായിരം പ്രഭുകർത്താവിന്നും ചങ്ങാതവും കല്പിച്ചു രക്ഷയായിട്ടിരിക്കുന്നു.

പിന്നെ പയ്യനാടു ൬ കാതം നാടും, ൪ കൂട്ടം (വെള്ളിയിന്നൂർ കൂട്ടം, തച്ചോളി കൂട്ടം, വീയ്യൂർ കൂട്ടം, മൂട്ടാടികൂട്ടം) ഇങ്ങിനെ ൪ കൂട്ടായ്മക്കാർ, ൩ കുറുമ്പടി, (അകമ്പടിയും) ൮000(൩0000) നായരും കുറുമ്പർ നാടാകുന്നതു. ഇപ്പോൾ പൂന്തുറക്കൊൻ കടക്കൽ വേലയുള്ളവർ അവരും വേരമ്പിലാക്കീഴവരി ഒപ്പിച്ചു നിഴലിൽ പലിശകമിഴ്ത്തി ഇരിക്കുന്നു. കോരപ്പുഴ കടന്നു തുറശ്ശേരിക്ക് ഇപ്പുറത്തെ നാട്ടുകോയ്മസ്ഥാനവും ലോകരും കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന നെടിയിരിപ്പിൽ സ്വരൂപത്തിങ്കലേക്ക് പെൺവാഴ്ചയിൽ (പെൺ വഴിയിൽ) കൊടുത്തു കിട്ടി അടങ്ങിയ നാടും ലോകരും എന്നു പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/110&oldid=162228" എന്ന താളിൽനിന്ന് ശേഖരിച്ചത്