ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാതം ൧൮ മാടമ്പികൾ, ൪൨ കാര്യയ്യക്കാരും അതിൽ ബാല്യത്തച്ചൻ മുമ്പൻ.

പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവിലും കൊച്ചിയിൽ ഇളയ കോവിലും അങ്ങിനെ ഇരിക്കും കാലത്ത് കൊച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉണ്ടു, നാരങ്ങ കാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂടിവന്നു പറിച്ചു കൊണ്ട് പോയ്ക്കളയും. അക്കാലം രേവതി പട്ടദാനം കഴിഞ്ഞ ഒരു പട്ടത്തിരി അവിടേക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ ഊട്ടും സംഭാരവും ചോദിച്ചു, മൂത്ത താവഴിയിന്നു ഊട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങക്കറിയുടെ യോഗങ്ങളും കേൾപിച്ചു "ഈ ചെറുനാരങ്ങ മൂപ്പിച്ചു എനിക്കു തരേണം" എന്നരുളിച്ചെയ്തു ഭട്ടത്തിരി, നാരങ്ങ മൂത്താൽ ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയിക്കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെയ്തു ഭട്ടത്തിരി, "താമൂതിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നൽ ഒരാളെ കൂട പാർപ്പിച്ചു പോകേണം" എന്നരുളിച്ചെയ്തു മൂത്തതാവഴിയിന്നു എന്നാറെ തന്റെ വാല്യക്കാരനെ കൂടി നൃത്തി "വെട്ടിക്കൊന്നുപോയാൽ ചോദ്യം എന്ത്" എന്നു അവൻ ചോദിച്ചു. "വെട്ടിക്കൊന്നു പോയാൽ താമൂതിരിയെ കൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവിട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാർപ്പിച്ചു എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെയ്തു. ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറിപ്പന്തുടങ്ങിയപ്പോൾ "നാരങ്ങ പറിക്കരുത്" എന്നവൻ പറഞ്ഞു അതു കേളാതെ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/112&oldid=162230" എന്ന താളിൽനിന്ന് ശേഖരിച്ചത്