ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യറു ൩o തിയ്യതി ബുധനാഴ്ച തൃക്കാവിൽ കോവിലകത്ത് നിന്നു തിരുമുടിപ്പട്ടം കെട്ടിതിരുനാടു വാണു ൪000 പ്രഭുക്കന്മാരും ചെകിച്ചു.

൩. ശേഷം കോലത്തിരിയോട് കൂടി ജയിപ്പാൻ പടകൂടിയപ്പോൾ, നൊമ്പടെ തമ്പുരാന്റെ തിരുനെറ്റിക്ക് നേരെ ൩൫൨000 പ്രഭു കോലത്തിരിയും കല്പിച്ചിട്ടില്ല; അക്കാലം പെരിഞ്ചല്ലൂർ ഗ്രാമക്കാരെ മുന്നിർത്തി തളിപ്പറമ്പത്ത് മതിലകത്തു കോലത്തിരികോയ്മയും കല്പിച്ചു കൊടുത്തു, മഹാരാജാവു. അവിടെ ഇന്നും പന്നിയൂർ കൂറായി നടക്കുന്നു. തളിപ്പറമ്പത്തപ്പൻ എന്നു വെരുന്തൃക്കോലപ്പന്നു വഴക്കം ചെയ്തു, അവന്റെ അംശം നടത്തി സ്ഥാനങ്ങളും കല്പിച്ചു കുന്നല കോനാതിരി.

കോലത്തിരി തമ്പുരാൻ വളർഭട്ടത്തു കോട്ടയിൽ മുപ്പത്തൈവർ പരദേവതമാരെ പരിപാലിച്ചു,൫0000 നായരെയും തല തികച്ചു ഒരു കോല്ക്കടക്കി, അവരെ കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു, അകത്തു ചാർന്നവർക്കും പുറത്തു ചാർന്നവർക്കും അടുക്കും ആചാരവും ഒരു പോലെ കല്പിച്ചു. തെക്കുംകൂറ്റിൽ മുരിക്കഞ്ചേരിക്കാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചുതു, മുണ്ടയോടൻ കാരിഷത്തിന്നു പിമ്പെന്നും കല്പിച്ചു, ൪ ഇല്ലത്തിലും ചെങ്ങുനി മുരിക്കഞ്ചേരി അകത്തു അതിൽ ചെങ്ങുനിക്ക് പിമ്പു, ചോമടവൻ മുണ്ടയോടൻ പുറത്ത് അതിൽ ചോമടവന്നു പിമ്പു. ഇന്നാൽ ഇല്ലത്തിന്നും കൂടി ഒരാചാരം തെക്കുംകൂറ്റിൽ കാരിഷം എന്നും അതിൽ ചെങ്ങുനിക്കും മുരിക്കഞ്ചേരിക്കും മുമ്പും കൈയും എന്നും ചൊമടവന്നു പിമ്പും കല്പനയും

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/115&oldid=162233" എന്ന താളിൽനിന്ന് ശേഖരിച്ചത്