ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എന്നും കല്പിച്ചു. മാടായിക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ വടക്കും കൂറ്റിൽ കാരിഷവും അതിന്നു ചേണിച്ചേരിക്ക് വായും കൈയും മുമ്പും കല്പനയും അവകാശവും മാവില ഇല്ലത്തിന്നും കൂട ഒരാചാരവും കല്പിച്ചു കൊടുത്തു. തെക്കുന്നു വരുന്ന മാററാനെ തടുപ്പാനായിട്ടു കുന്നിവാകക്കോയിലകത്തു ഇരയ വർമ്മനെ തെക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടുത്തു. കാഞ്ഞിരോട്ടഴി സമീപത്തു വിജയങ്കൊല്ലത്തു കോട്ടയിൽ കേളവർമ്മനെ വടക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, കുടയനാടും ഐയർ പരദേവതമാരെയും കൊടുത്തു, ഇരുവരും രണ്ട് എതിർത്തലയും രക്ഷിച്ചു വന്നതിന്റെ ശേഷം, കരുവള്ളൂർ കോവിലകത്തു രാമവർമ്മനെ നാലാം കൂർത്തമ്പുരാൻ എന്നു കല്പിച്ചു സമീപത്തിരുത്തുകയും ചെയ്തു. ഏഴിമലയുടെ മുകളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴൊത്ത കോയിലകത്തിരുത്തി വസ്തുവും വേറെ തിരിച്ചു കൊടുത്തു താൻ കരിപ്പത്തു കോയിലകത്ത് എഴുന്നെള്ളുകയും ചെയ്തു. അനന്തരം ൧൮ ദ്വീപും അടക്കുവാന്തക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു. ൧൮ ദ്വീപടക്കി ൧൮ooo പണം കാലത്താൽ വളർഭട്ടത്ത് കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം കല്പിച്ചയക്കയും ചെയ്തു ഉദയവർമ്മൻ എന്ന കോലത്തിരി തമ്പുരാൻ.

നെടിയിരിപ്പുസ്വരൂപത്തിങ്കൽനിന്നു ഒരു രാജസ്ത്രീയെ കണ്ടു മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രിയിൽ കൊണ്ടുപോയി കോലത്തിരി തമ്പുരാൻ ഭാർയ്യയായിവെച്ചുകൊണ്ടിരുന്നു. "ആ സ്ത്രീയെ അങ്ങൊട്ട്

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/116&oldid=162234" എന്ന താളിൽനിന്ന് ശേഖരിച്ചത്