ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധർമ്മങ്ങളും ചെയ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ അർദ്ധബ്രാഹ്മണർ ഭൂമിദാനം വാങ്ങുകകൊണ്ടും വീരഹത്യാദോഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതിബ്രാഹ്മണത്വം കുറഞ്ഞു പോയിരിക്കുന്നു. അർദ്ധബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പടകൂടുകയും അകമ്പടി നടക്കുകയും ചെയ്യും; അതുകൊണ്ടു വാൾ നമ്പിയായതു. പട്ടിണി നമ്പിയ്ക്ക് ശംഖും കുടയും അല്ലാതെ, മറ്റൊരായുധമില്ല; അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞനം കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി വെച്ചു പാർക്കുകെ ഉള്ളൂ; വാൾനമ്പിയെ കൂടെ സമീപത്തിൽ നിർത്തുകയും ചെയ്യും.

ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോരൊ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും വിവാദിച്ചു, കർമ്മവൈകല്യം വരുത്തി, കർമ്മഭൂമി ക്ഷയിച്ചു പോകരുത എന്നു കല്പിച്ചു.൬൪ ലിനെയും പെരിഞ്ചെല്ലൂരിൽ നിന്നുള്ള മുവ്വായിരം തൊട്ടു ൩൬000ത്തിലുള്ളവരെയും പല ദിക്കിൽ നിന്നും പല പരിഷയിൽ പോന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയിൽകൂട്ടി, അവരോടരുളി ചെയ്തു.”ഇനി സ്വല്പകാലം ചെല്ലുമ്പോൾ, അന്യോന്യം പിണങ്ങും അതു വരരുത” എന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീർത്തു നടപ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു: മുൻപിനാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ, മുപ്പത്താറായിരത്തിലുള്ളവർ വളരെ കാലം രാജ്യം രക്ഷിച്ചതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/13&oldid=162241" എന്ന താളിൽനിന്ന് ശേഖരിച്ചത്