ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഗ്രാമത്തിൽ ഓരൊരുത്തർ പന്തീരാണ്ടു പന്തീരാണ്ടു നാടു പരിപാലിക്ക എന്നു നിശ്ചയിച്ചു, തൃക്കാരിയൂർ തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി വാൾ എടുപ്പാൻ അവരോധിച്ചു കല്പിച്ചപ്പോൾ, ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദിച്ചതിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനിമേൽ ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാകയില്ല. ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വേണം എന്നു നിശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു; പന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, ൪ കഴകവും ഒരു സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു, പരദേശത്തുചെന്നു, കെയാപുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളം എന്ന പ്രദേശത്തുവെച്ചു വാഴിച്ചു].



"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/16&oldid=162244" എന്ന താളിൽനിന്ന് ശേഖരിച്ചത്