ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഞ്ഞോന്നു പറവാനുണ്ടു: അതു വേണ്ടാ വിശേഷിച്ചു അന്നു കൊണ്ടുവന്ന ക്ഷത്രിയന്നു ചേരമാൻ-കേരളൻ പെരുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലെ രാജാവ്. ചോഴമണ്ഡലത്തിലെ രാജാവു ചോഴപ്പെരുമാൾ, പാണ്ടിമണ്ഡലത്തിലെ രാജാവ് പാണ്ടിപ്പെരുമാൾ എന്നും കുലശേഖരപ്പെരുമാൾ എന്നും ചൊല്ലുന്നു ഇങ്ങിനെ പെരുമാക്കന്മാരാകുന്നതു മലനാടു കൊണ്ടു ൪ ഖണ്ഡം. ഗോകർണ്ണത്തിൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാജ്യം. പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തോളം കൂവരാജ്യം. പുതുപട്ടണത്തിൽ[1] നിന്നു കന്നെറ്റിയൊളം കേരളരാജ്യം. കന്നെറ്റിയിൽ നിന്നു കന്യാകുമാരിയോളം മൂഷികരാജ്യം ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും പേർ. കേരളത്തിൽ ൧൧ അനാചാരം, പരദേശത്തു ൨൨ അനാചാരം.

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പോൾ, ബ്രാഹ്മണർ കൈ പിടിച്ചു സമയം ചെയ്തു ഇപ്രകാരം "ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെട്ടാലൊ ആപത്തുകൾ ഉണ്ടായാലൊ അന്നു ഞങ്ങൾ രാജ്യകാർയ്യങ്ങൾ തന്നെ വ്യാപരിക്കും പൊൾ, അത് എന്ത് നിങ്ങൾ എന്നെ കല്പിച്ചതിന്റെ ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു എന്നു രാജാ പറക മാത്രം ഉണ്ടു. ബ്രാഹ്മണരോട് ചോദ്യം വേണ്ട" എന്നിട്ട് ഇന്നും ഓരൊ അപരാധങ്ങൾ ഉണ്ടായാൽ "നിങ്ങൾ തന്നെ വ്യവഹരിക്കുന്നു എന്തു നിങ്ങൾ


  1. മൂഷികരാജ്യം എന്നും ചൊല്ലുന്നു.



"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/18&oldid=162246" എന്ന താളിൽനിന്ന് ശേഖരിച്ചത്