ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഭൂപസ്സമാഗത്യസെനാഭിർഭൂതസങ്കുലെ ഇത്യാദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളോട് വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പലത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ, പരശുരാമൻ അവനോടു, യുഷ്മാകഞ്ചതുമൽഭൂമാവേവം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ. ഞാൻ ആദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞശേഷം യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തോറ്റു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്യമാകയും ചെയ്തു.

കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ വന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തിലുള്ളവർ ഓരൊരൊ രാജാവിനെ കല്പിക്കേണം എന്നു ശ്രീ പരശുരാമനോട് ഉണർത്തിച്ചാറെ, ശ്രീ നാവാക്ഷേത്രത്തിങ്കൽ തിരുനാവായി ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു ഗംഗാദേവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു, ഭൂമിക്കു ഷൾഭാഗവും കൂടാതെ നിങ്ങൾക്ക് തെളിഞ്ഞ ആളെ രാജാവാ‍ക്കി, പെരാറ്റിലെ വെള്ളം കൊണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു. ശേഷം ശത്രുസംഹാരത്തിനും ക്ഷേത്രരക്ഷയ്ക്കും പരശുരാമൻ ഭദ്രകാളിയുടെ വാൾ വാങ്ങി, ബ്രാഹ്മണരുടെ പക്കൽ കൊടുപ്പൂതും ചെയ്തു. അവർ എല്ലാവരും കൂടി ചോഴ മണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു കേരളൻ എന്ന പേരായിരിക്കുന്ന തുളുനാട്ടിൽ പറയുന്ന വൃത്താന്തം ഭൂതാളപാണ്ടി എന്നൊരു ധനവാൻ ഭൂതസഹായം കൊണ്ടു തുളുനാട്ടിൽ കപ്പൽ വഴിയായി പോയി വന്നു, പെറക്കൂരിൽ രാജാവായ ശേഷം. ജൈനരിൽ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/22&oldid=162251" എന്ന താളിൽനിന്ന് ശേഖരിച്ചത്