ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

൧൨ കന്യകമാരെ പരിഗ്രഹിച്ചു. അവരുടെ മക്കൾക്ക് തുളുരാജ്യം വിഭാഗിച്ചുകൊടുത്തു; മരുമക്കത്തായം എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു.

രാജാവിനെ കൂട്ടിക്കൊണ്ടു വന്നു കർക്കടകവ്യാഴം മാഘമാകുന്ന കുംഭമാസത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു. അഗസ്ത്യമഹർഷിയുടെ ഹോമ കുണ്ഡത്തിൽനിന്നു തീർത്ഥം ഒഴുകി, സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ നദിയാകുന്ന പേരാറ്റിങ്കര നാവാക്ഷേത്രത്തിൽ ഇരുന്നു. പാകയൂർ ആസ്ഥാന മണ്ഡപത്തിന്മേൽ ഇരുത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാവാക്കി അഭിഷേകവും ചെയ്തു. അങ്കവും, ചുങ്കവും, വഴിപിഴയും, അമ്പവാരിയും, ഐമ്മുലമുമ്മുല, ചെങ്കൊമ്പുകടകൻ, പുള്ളിനരിവാൽ, കിണറ്റിൽപന്നി, ആറ്റുതിരുത്തുക, കടൽവാങ്ങിയ നിലം, തലപ്പുംകടൽ ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ ശിലവും മുളവും ഈ വകകൾ എപ്പേർപ്പെട്ടതും പരശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. തങ്ങളുടെ ദാസന്മാരെ കൊണ്ടു ചെകവും ചെകിപ്പിച്ചു. തൃക്കടമതിലകത്ത രാജധാനി ഉണ്ടാക്കി. അവിടെ ഇരുന്നു കേരളവും വഴിപോലെ ൧൨ ആണ്ടു രക്ഷിച്ചു, തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാവിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരുണ്ടായി. പിന്നെ ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊണ്ടുവന്നു, മുമ്പിലത്തെ പോലെ അഭിഷേകവും ചെയ്തു. ആ രാജാവ് ൧൨


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/23&oldid=162252" എന്ന താളിൽനിന്ന് ശേഖരിച്ചത്