ആണ്ടു രക്ഷിച്ചു കഴിഞ്ഞതിന്റെ ശേഷം, കണക്കു പറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യത്തിങ്കൽ കൊണ്ടാക്കി. ചോഴമണ്ഡലത്തിൽ ചെന്നു ചൊഴിയൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വന്നു, ആ രാജാവ് ൧൨ ആണ്ടു കാലം കേരളം രക്ഷിച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖരനെന്നു പേരുണ്ടായ പെരുമാൾ.
ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം രാജാവു സ്വല്പകാലം ചെല്ലുമ്പോൾ ആക്രമിച്ചു പോകും അതു വരാതെ ഇരിപ്പാൻ കേരളത്തിൽ ൧൬0 കാതം നോക്കി കണ്ടു. ൧൬0 കാതംകൊണ്ടു ൧൭ നാടാക്കി, അതുകൊണ്ടു രാജകാര്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളൂ. താൻ തന്നെ വ്യാപരിക്കരുത് എന്നു കൽപ്പിച്ചു. നിത്യ കാര്യങ്ങൾ രാജാവോട് കൂടി പ്രവൃത്തിച്ചു, കോവിലകത്തിൻ സമീപത്തു തന്നെ, ൪ കഴകത്തിന്നു കൽപ്പിച്ച പരിഷെക്കു ഇരിപ്പാൻ ൪ തളിയും തീർത്തു. മേത്തളി, കീഴ്ത്തളി, നെടിയത്തളി, ചിങ്ങപുരത്തളി ഇത്തളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളിയാതിരിമാർ എന്നു പേരുള്ളവർ; കീഴ്ത്തളി, ഐരാണിക്കുടത്തിന്നു, ചിങ്ങപുരം, ഇടിങ്ങാടിക്കുടത്തിന്നു നെടിയത്തളി, പറവൂർ, മേൽത്തളി, മൂഷികക്കുളം ഇങ്ങിനെ ൪ തളി ആകുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ സമീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊട് കൂടി ൪ കഴകം എന്നു പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ രക്ഷിക്കും കാലത്തു കല്പിച്ചതു മറ്റെ കഴകം പരശു