രാമന്റെ കാലത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴുതേണ്ടുംപൊൾ തളിയാതിരിത്തീട്ട് എന്നു എപ്പോഴും എഴുതേണ്ടു. തളിയാതിരി അവരോധവും പുക്കു തോന്നിപ്പോയതു: കരിങ്ങമ്പുള്ളിസ്വരൂപവും കാർയ്യമുക്കിൽ സ്വരൂപവും കാരിമുക്ക ഇളമ്പര കോട്ടസ്വരൂപവും. ഇച്ചൊല്ലിയ സ്വരൂപങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാരണം: രാജാവിന്നു മലനാട്ടിൽ ഷൾഭാഗം കൊടുത്തിട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മേലും ഷൾഭാഗം രക്ഷാപുരുഷന്മാർ അനുഭവിച്ചു. രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു. പിന്നെ ചാത്തിരർക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിരർക്ക്[1] ആയതുണ്ടു.
ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വല്പകാലം കഴിഞ്ഞ ശേഷം, പയസ്വനി പെരുമ്പുഴെക്ക് വടക്ക് ൩൨ ഗ്രാമവും, അതിന്റെ തെക്ക് ൩൨ ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടുക്കയും മുറിച്ചു. തെക്ക് ൩൨ ആകുന്നത്: കരുമാൻ പുഴയ്ക്കു വടക്ക ഗ്രാമം ൧0. അതിന്നു വിവരം. ൧.പയ്യന്നൂർ, ൨.പെരിഞ്ചെല്ലൂർ, ൩.കരിക്കാട്ടു, ൪. ഈശാനിമംഗലം, ൫.ആലത്തൂർ, ൬.കരിന്തൊളം, ൭[2].തൃശ്ശിവപേരൂർ, തൃച്ചമ്പേരൂർ, ൮.പെരുമാനം, ൯.പന്നിയൂർ, ൧0.ചൊവ്വരം, കരുമാൻ പുഴക്ക് തെക്ക് പുണ്യാറ്റിന്നു വടക്ക് ഗ്രാമം ൧൨ അതാകുന്നത്: ൧.പറവൂർ, ൨.ഐരാണിക്കുളം, ൩.മൂഷികക്കുളം, ൪.ഇരിങ്ങാണിക്കുടം, ൫.അടവൂർ, ൬.ചെങ്ങനാടു, ൭.ഉളിയന്നൂർ, ൮.കഴുതനാടും, ൯.