ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കുഴയൂർ ൧0. ഇളിഭ്യം, ൧൧. ചാമുണ്ട, ൧൨. ആവട്ടിപ്പുത്തൂർ ഇങ്ങിനെ ഗ്രാമം ൧൨ പുണ്യാറ്റിന്നു തെക്ക് കന്യാകുമാരിക്ക് വടക്ക് ഗ്രാമം ൧0: ൧. കിടങ്ങൂർ, ൨. കാടുകറുക, ൩. കാരനെല്ലൂർ, ൪. കവിയൂർ, ൫. ഏറ്റുമാനൂർ, ൬. നിർമ്മണ്ണു, ൭. ആണ്മണി, ൮. ആണ്മലം, അമ്മളം, മംഗലം, ൯. ചെങ്ങനിയൂർ, ൧0. തിരുവില്വായി ഇങ്ങിനെ ഗ്രാമം ൧0. ആകെ ൩൨. ശേഷിച്ച ൩൨ ഗ്രാമം പഞ്ചദ്രാവിഡന്മാരിൽ പോയിക്കളഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ എന്നും പേരുള്ളവർ അവരും അതിൽ കൂടി ചേർന്നവരും പണി ചെയ്തു "ഞാൻ ഞാൻ മുപ്പത്തു രണ്ടിൽ കൂടും" എന്നിട്ടു പരദേശത്താചാരങ്ങളെ നടത്തി, അവരുമായി കൊള്ളക്കൊടുക്കയും തുടങ്ങി, പരദേശത്തെ രാജാക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോയി, ഒരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പല പല ഗ്രാമങ്ങളിൽ വന്ന ഓരൊ പേരുമിട്ടു. ഇങ്ങിനെ ഗ്രാമം എന്നു വേണ്ട; ബഹു വിധമായുണ്ടു സത്യം ഇങ്ങിനെ ആകുന്നതു.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/26&oldid=162255" എന്ന താളിൽനിന്ന് ശേഖരിച്ചത്