ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നേരാകുന്നത്" എന്ന് പെരുമാൾക്ക് ബോധിച്ചു, അന്നേത്തെ പെരുമാൾ ബൌദ്ധമാർഗ്ഗം ചേരുകയും ചെയ്തു. ആ പെരുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരോട് ചോദ്യം തുടങ്ങി, ഈ മലനാട്ടിലേക്ക് എല്ലാവരും ഈ മാർഗ്ഗം അനുഷ്ഠിക്കേണം എന്നു കല്പിച്ച ശേഷം, എല്ലാവരും ബുദ്ധികെട്ട് [1]തൃക്കാരിയൂർക്ക് വാങ്ങുകയും ചെയ്തു. ഒരുമിച്ചു തൃക്കാരിയൂർ ഇരുന്ന ഗ്രാമങ്ങളിൽ വലിയ പരിഷകൾ എല്ലാവരെയും ഭരിപ്പിക്കും കാലം പലരെയും സേവിച്ചിട്ട് നിത്യവൃത്തി കഴിക്കുമ്പോൾ ശുദ്ധാശുദ്ധി വർജ്ജിച്ചുകൊൾവാനും വശമല്ലാഞ്ഞു, മനഃപീഡ പാരം ഉണ്ടായതിന്റെ ശേഷം ഈശ്വരാനുഗ്രഹം കൊണ്ട് ഒരു മഹർഷി അവിടേക്കെഴുന്നെള്ളി, ജംഗമൻ എന്ന പേരാകുന്നതു. ആ മഹർഷിയോട് അവിടെയുള്ള ബ്രാഹ്മണർ എല്ലാവരും കൂടി ഒക്കത്തക്ക ചെന്നു, സങ്കടം ഉണർത്തിച്ചതിന്റെ ശേഷം, മഹർഷി അരുളിച്ചെയ്തു "ഈ വെച്ചൂട്ടുന്നെടത്തുണ്ടാകുന്ന അശുദ്ധിദോഷം പോവാൻ ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക് ഗ്രഹിപ്പിച്ച് തരാം; അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെച്ചു ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾവു" ദീപപ്രദക്ഷണം ചെയ്‌വാൻ മഹർഷി ഒരു ഗാനവും ഉപദേശിച്ചു കൊടുത്തു: ബ്രഹ്മസ്തുതിയാകുന്നതിഗ്ഗാനം "ഇതിന്നു നിങ്ങൾക്ക് ഒരു ദേവൻ പ്രധാനമായി ഗാനം ചെയ്തു കൊൾവാൻ തൃകാരിയൂരപ്പൻ തന്നെ പരദേവത" എന്നുമരുളിച്ചെയ്തു. നിത്യം ഇതു ഗാനം ചെയ്തുകൊണ്ടാൽ നിങ്ങളുടെ സങ്കടങ്ങൾ ഒക്കവെ


  1. തൃക്കരിയൂർ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/28&oldid=162257" എന്ന താളിൽനിന്ന് ശേഖരിച്ചത്