ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പോവാൻ കഴിവു വരും എന്നിങ്ങിനെ അരുളിച്ചെയ്തു മഹർഷി എഴുന്നെള്ളുകയും ചെയ്തു. അനന്തരം ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു, ദീപപ്രദക്ഷിണം ചെയ്തു തുടങ്ങുമ്പോൾ , പരദേശത്തുനിന്ന് ആറു ശാസ്ത്രികൾ വന്നു, ഒന്നു ഭാട്ടാചാര്യൻ, ഒന്നു ഭാട്ടബാണൻ, ഒന്നു ഭാട്ടവിജയൻ, ഒന്നു ഭാട്ടമയൂരൻ, ഒന്നു ഭാട്ടഗോപാലൻ, ഒന്നു ഭാട്ടനാരായണൻ. ഇങ്ങിനെ ൬ ശാസ്ത്രികൾ വന്നപ്പോൾ, അവിടെ ഉള്ള ബ്രാഹ്മണരോട് പറഞ്ഞു, "നിങ്ങൾക്ക് ബൌദ്ധന്മാരെ കൊണ്ടുള്ള സങ്കടങ്ങൾ ഞങ്ങൾ പോക്കുന്നുണ്ട്, നിങ്ങൾ ഏതും ക്ലേശിക്കേണ്ട" എന്ന് പറഞ്ഞപ്പോൾ, ബ്രാഹ്മണർ പ്രസാദിച്ചു, ശാസ്ത്രികളുമായി ഒക്കത്തക്ക ചെന്നു, മാർഗ്ഗം പുക്ക പെരുമാളെ കണ്ടു ശാസ്ത്രികൾ പറഞ്ഞു, "അല്ലയോ പെരുമാൾ എന്തീയബദ്ധം കാട്ടിയതു"എന്നു പറഞ്ഞു, പല വഴിയും പെരുമാളോട കല്പിച്ചതിന്റെ ശേഷം "ഇതത്രെ നേരാകുന്നത്" എന്നു പറഞ്ഞാറെ, ശാസ്ത്രികൾ കലിച്ചു "എന്നാൽ, ബൌദ്ധന്മാർ ഞാങ്ങളും കൂടി ഈ ശാസ്ത്രം കൊണ്ട് വിവാദിച്ചാൽ, ഞാങ്ങൾ തോറ്റുവെന്നു വരികിൽ ഞാങ്ങളെ നാവു മുറിച്ചു നാട്ടിൽ നിന്നു കളവൂ. എന്നിയെ ബൌദ്ധന്മാർ തോറ്റുവെന്നു വരികിൽ, അവരുടെ നാവു മുറിച്ചു അവരെ നാട്ടുന്നു ആട്ടിക്കളവൂ " എന്നു കേട്ടാറെ " അങ്ങിനെ തന്നെ " എന്നു പെരുമാൾ സമ്മതിച്ചു .ശാസ്ത്രികളും ബൌദ്ധന്മാരുമായി വാദം ചെയ്തു, ബൌദ്ധന്മാരുടെ ഉക്തി വീണു, അവർ തോല്ക്കുകയും ചെയ്തു. പെരുമാൾ അവരുടെ നാവു മുറിച്ചു ശേഷമുള്ളവരെ നാട്ടിൽനിന്നു




"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/29&oldid=162258" എന്ന താളിൽനിന്ന് ശേഖരിച്ചത്