ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തിന്റെ ശേഷം ബ്രാഹ്മണർ മല്ലൻ പെരുമാളെ കൂട്ടികൊണ്ടു പോന്നപ്പോൾ, ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീർത്തു, ൧൨ ആണ്ടു വാണു പരദേശത്തെഴുന്നെള്ളുകയും ചെയ്തു.

അനന്തരം വാണ പെരുമാൾ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ. അവനെ കൂട്ടി കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തിരിയും വാസുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനിച്ചു പെരുമാൾക്ക് അനുഗ്രഹവും കൊടുത്തു; ആ പെരുമാൾ മുഷികരാജ്യത്തിങ്കൽ ചിത്രകൂടം തീർത്തു, അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു. ആ പെരുമാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേണം എന്നു വെച്ചു, പല ദിക്കിൽനിന്നും ക്ഷത്രിയരെയും സാമന്തരെയും വരുത്തി, അവർക്ക് ഐങ്കാതം ഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു, അതിൽ ൫ വഴി ക്ഷത്രിയരും ൮ വഴി സാമന്തന്മാരും ആകുന്നതു അതിന്നു കാരണം: ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എന്നു വരികിൽ ബ്രാഹ്മണർ പരദേശത്തു പൊകേണ്ടി വരും. അത് വരരുത് എന്നു കല്പിച്ചു എല്ലാവർക്കും ഐങ്കാതം വെച്ചു തിരിച്ചു കൊടുത്തു; ഒരുത്തന്നു നേരുകേടുണ്ടെങ്കിൽ അയൽവക്കത്ത് തന്നെ മറ്റൊരിടത്തു വാങ്ങി ഇരിക്കുമാറാക്കെണം. ഈ കർമ്മ ഭൂമി ക്ഷയിച്ചു പോകും പുറപ്പെട്ടു പോകാതിരിക്കേണം എന്നു കാരണം. ശേഷം കുലശേഖരപ്പെരുമാൾ വ്യാപരിച്ച അവസ്ഥ: വന്ന ശാസ്ത്രികളിൽ ഭട്ടാചാർയ്യ-


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/35&oldid=162265" എന്ന താളിൽനിന്ന് ശേഖരിച്ചത്