ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എടുത്തവർ ചെയ്യിപ്പിപ്പാൻ ചെയ്തഫലം അവർക്കുണ്ടു താനും. ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാഹകലം പിടിക്കയും വേണം ഒഴിഞ്ഞുള്ള ഗ്രാമങ്ങളും ൧0 ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈപിടിച്ചു കിടക്കുന്നു. ആയുധം എടുത്തവർ കർമ്മം ഇടവിടും; ശൌചം ഇടവിടും; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്കയും രക്ഷിതാവു മേൽകോയ്മയായിജ്ജനം തന്നെ. അതിങ്കൽ രക്ഷിച്ചു കൂടാ എന്ന് വരുമ്പോൾ പ്രാണത്യാഗം ചെയ്യുമാറു ബുദ്ധിപൂർവ്വമായി മരിച്ചു, എന്നിട്ടു രക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്കരുതു; ചെയ്യേണം; നിരായുധാക്കൾ ഇപ്രകാരം അരുതു. തൃക്കണ്ണാകഴകത്തിങ്കൽ ൭൨ ആഢ്യന്മാർ മരിച്ചു. ഇരിങ്ങാണികൂടെ കഴകത്തിങ്കൽ പുഷ്കരപ്പാടു, മാത്തെടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും. ചിങ്ങമാസത്തിൽ പുണർതത്തിന്നാൾ മരിച്ചു. അന്നു ഗ്രാമത്തോടെ ശ്രാദ്ധം ഉണ്ടു. അന്നു അവരെ മന്ത്രസംസ്കാരം ചെയ്തു. പത്തരയിൽ ചിലർ മരിക്ക ഹേതു അത് ഇന്നും തൃക്കണ്ണാപുരത്തെ ൭൨ ഒഴിഞ്ഞു എന്നും പറയുന്നതു, ഈ ആയുധം എടുത്ത് ഗ്രാമത്തിൽ അംശം പൊക്കിക്കും പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ, ഇനി നാമും പടുമാറു എന്നു കല്പിച്ച് എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെടുംപോൾ ഈവണ്ണം യോഗം വന്നു ഇന്നെടത്തു പുറപ്പെടേണ്ടു എന്നുണ്ടു. അവർ നടാനടെ പുറപ്പെടുമ്പോൾ ഒത്തവണ്ണമരുത്; അതായുധം എടുത്തു നടക്കുന്നതു; മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നെ ഉള്ളു. ശേഷം സർവ്വം നടക്കയാൽ ഒന്നെ ഉള്ളു. അശസ്ത്ര


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/40&oldid=162271" എന്ന താളിൽനിന്ന് ശേഖരിച്ചത്