ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ങ്ങളുടെ കൈക്കാരെ തറവാട്ടുപേർ ശാസ്ത്രർക്കും പേരായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗുരുക്കൾ വാങ്ങിയതു. ചാത്തിരർക്ക് നടെ കേരളരക്ഷയ്ക്ക് രക്ഷാപുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാമവും കൂടി കൊടുത്ത ഷൾഭാഗം തന്നെ അനുഭവം. അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനിച്ചിക്കാട്ടും കാരമംഗലവും, പുതുവായും, മനയും മങ്ങാട്ടുകൂറ്റിൽ ഭട്ടന്മാർ: ഔവനിക്കട, വെണ്മണിയച്ചി, യാമനം, വ്യാകരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു, വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മണി, വെടിയൂർ, അതിലെ ഭാട്ടം: പുതുവാ, പാലെക്കാട്ടു, കാരമംഗലം, അതിലെ വെളുള്ളൂർ, കാരമംഗലത്ത് കരഭാഗത്തു, ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു, താഴപ്പള്ളി ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്രഭാകരൻ വാരവക്കത്ത ഭാട്ടം: നെന്മണി, നിതാമരം, ചൊവ്വരം, പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പറവാനുണ്ടു.

രക്ഷാപുരുഷന്മാർക്കു ൪ വസ്തു പ്രധാനം: കണം, കളിക്കൂട്ടം, സംഘലക്ഷണം, അതു ൩ മുമ്പെ ഉണ്ടു. തിരുനാവായെ കൊടിനാട്ടുക നാലാമതായുണ്ടായി, കളിക്കൂട്ടം നാലു വർണ്ണവും കൂടി വേണ്ടു, കളിക്കൂട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പൊൾ, ഒരു ബ്രാഹ്മണൻ ചേർമങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളിയാതിരിമാർ ൩ വർണ്ണത്തോടും സമയം ചെയ്യുംപോൾ, അവർ ചെയ്യുംകർമ്മം കൂട ചെയ്യുമാറു എന്നു സമയം ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെയ്തപ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കർമ്മത്തിങ്കൽ മറ്റ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/41&oldid=162272" എന്ന താളിൽനിന്ന് ശേഖരിച്ചത്