ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കണമിരിപ്പാൻ പുറപ്പെടുമ്പോൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധികാരികളായവരെ ഓരെടത്തു യോഗം വരുത്തി, തന്റെ യജമാനന്മാരെയും കൂറ്റുകാരെയും പ്രഭുക്കളെയും അറിയിച്ചു, അവരുടെ സമ്മതത്താൽ കണപ്പുറത്തുള്ളവർ ഒർക്ക വേണം. അരങ്ങടുക്കള സംശയമുള്ള ആളുകളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ രാവു വന്നു സംഘമുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേറെ ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളിച്ചുണ്ടു ചന്ദനവും തേച്ചു കച്ചയും തലയിൽ കെട്ടും കെട്ടി വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു പിടിപ്പിച്ചു, കണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം. പോകുന്ന വഴിയിൽ പിടിച്ചകളി, പടക്കളി ഇത്യാദികളും വേണം. ക്ഷേത്രത്തിന്നു ൩ പ്രദക്ഷിണം പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വച്ചു, ദേവനെ തൊഴുതു ദിവസം രാവെ അമ്പലത്തിന്നു എഴുനീറ്റു കുളിച്ചുത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി മുമ്പെ ഇല്ല എന്നു വരികിൽ, അന്നാളിൽ വേണം. ശ്രീഭൂതവെലി കൂടി വേണം എന്നാകുന്നു; പൂജകൾ ഇവ്വണ്ണം കഴിച്ചെ ഇരിക്കാവു. ചാത്തിരം തലനാളെ തുടങ്ങി ദേഹശുദ്ധിയോടു കൂടി ഇരിക്കയും വേണം. വെറ്റില തിന്നാം ചന്ദനം തേക്കാം ഇരുന്ന കണം കഴിവോളം ക്ഷൌരമരുത; സ്ത്രീ സംഗവുമരുത; തറ്റുടുക്കെണം, നിർമ്മാല്യം പകലത്തേത് എന്നിവ വർജ്ജിക്കേണം. പൂജകഴിഞ്ഞിട്ട, അമ്പലത്തിൽ ഒരു നില

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/43&oldid=162274" എന്ന താളിൽനിന്ന് ശേഖരിച്ചത്