ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ന്ധവും കേരളത്തിൽ പിതൃകർമ്മത്തിന്നു മുമ്പും ദേശികൾ എന്നു പേരും കല്പിച്ചു കൊടുത്തു. പിന്നെ സഭയിലുള്ളവർക്ക് കന്യാകുമാരി ഗോകർണ്ണത്തിന്റെ ഇടയിൽ പ്രധാനക്ഷേത്രങ്ങളിൽ പാട്ടവും സമുദായവും, [1] ശാന്തിയും, അരങ്ങും, അടുക്കളയും, അമ്പലപ്പടി, ഊരായ്മയും ഇത് ആറു പ്രാധാന്യം (പെരിയ നമ്പിസ്ഥാനവും കല്പിച്ചു കൊടുത്തു). അറുപത്തുനാലിന്റെ വിധികർത്തൃത്വത്തിന്നു ൨ ആളെ കല്പിച്ചു. പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയംപടപ്പുഗൃഹത്തിങ്കൽ ഒരാളെ ൬൪ലിന്നും പ്രഭുവെന്നും നായക എന്നും പേരും ഇട്ടു, ൬൪ലിലും അടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു. പിന്നെ ൬൪ലിന്നും കല്പിച്ച നിലെക്കും നിഷ്ഠക്കും തങ്ങളിൽ വിവാദം ഉണ്ടായാൽ വിവാദം തീർത്തു നടത്തുവാൻ ആലത്തൂർ ഗ്രാമത്തിങ്കൽ ഒരാളെ കല്പിച്ചു. ആഴുവാഞ്ചെരി സാമ്രാജ്യം കല്പിച്ചു, സാമ്പ്രാക്കൾ എന്ന പേരുമിട്ടു, ബ്രാഹ്മണർക്കു വിധികർത്താവെന്നും കല്പിച്ചു. ഇവർ ഇരുവരും കേരളത്തിങ്കൽ ബ്രാഹ്മണശ്ശ്രേഷ്ഠന്മാർ. ശേഷം അവരവർ അവടവിടെ വിശേഷിച്ചു പറയുന്നു, ഒന്നു പോലെ നടപ്പില്ല, മഹാക്ഷേത്രങ്ങളിൽ കുറുമ്പനാട്ട ൬ ഗ്രാമത്തിലും ഏറ കാണുന്നു ൬ ദേശത്തുള്ളവർക്ക് ഏറ ആകുന്നതു, കുറുമ്പനാട്ടു ൬ ഗ്രാമവും ൪ ദേശവും കൂടി ഒന്നായി കുളമ്പടിയും, രാമനല്ലൂർ, കാരുശ്ശേരി, ചാത്തമങ്ങലം, ഇത് ഒന്നായി, ഒഴിയടി, ഉഴുതമണ്ണൂർ, തലപ്പെരുമൺ, ഇത് ഒന്നു, കൂഴക്കോടു, നെല്ലിക്കാടു, ചാലപ്പുരം, ചാത്തനെല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെറുമാം, മണപ്പുറം, ഇത് ഒന്നായി.


  1. മേൽശാന്തിസ്ഥാനം


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/46&oldid=162277" എന്ന താളിൽനിന്ന് ശേഖരിച്ചത്