ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെന്നു, ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടുവന്നു പട്ടാഭിഷേകം ചെയ്തു, ൧൨ ആണ്ടു നാടു രക്ഷിച്ച ശേഷം. കലിയുഗത്തിന്റെ ആരംഭം വർദ്ധിക്കകൊണ്ടു ബ്രാഹ്മണരും അവിടെ പെട്ട പ്രജകളും രണ്ടു പക്ഷമായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ത മര്യ്യാദയെ ഉപേക്ഷിച്ചു, പിന്നേയും ചേരമാൻ പെരുമാൾ തന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയും ചെയ്തു. പരശൂരാമമര്യ്യാദയെ ഉപേക്ഷിക്ക കൊണ്ട് ൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു. അങ്ങിനെ ചേരമാൻ പെരുമാൾ രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ ഒപ്പം രക്ഷിക്കേണ്ടുന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക എന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും കല്പിച്ചു. ആനമല കയറി കാനത്തിൽ കിഴിഞ്ഞു, കോട്ട ഇട്ടുറപ്പിക്കയും ചെയ്തു. അപ്രകാരം ചേരമാൻ പെരുമാൾ കേട്ടം ശേഷം കേരളത്തിലുള്ള തന്റെ ചേകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പടനായകന്മാരെയും തൃക്കടമതിലകത്ത് വരുത്തി യോഗം തികച്ചു തരവൂർ നാട്ടിൽ എഴുന്നെള്ളി, രായരുടെ കോട്ട കളയേണം എന്നു കല്പിച്ചു, പല പ്രകാരം പ്രയത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗതി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും ചെയ്തു.

അനന്തരം ബ്രാഹ്മണരും പെരുമാളും തൃക്കാരിയൂർ പൊന്മാടത്തിങ്കീഴിൽ ശ്രീ നാവാക്ഷേത്രത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/51&oldid=162283" എന്ന താളിൽനിന്ന് ശേഖരിച്ചത്