ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അടിയന്തരസഭയിന്ന് നിരൂപിച്ച് ൧൭ നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു, പടയിൽ ജയിപ്പാന്തക്കവണ്ണമുള്ള ൟശ്വരസേവകളും ചെയ്യിപ്പിച്ചു കൊണ്ടു ദിഗ്വിജയം ഉണ്ടായിട്ടാരുള്ളു എന്നു അന്വേഷിച്ച ശേഷം, ക്ഷത്രിയസ്ത്രീയുടെ മകനായ കരിപ്പത്തു കോവിലകത്ത് ഉദയവർമ്മൻ എന്ന തമ്പുരാന്നു ദിഗ്ജയം ഉണ്ടെന്നു കണ്ടു പൂനൂറയിൽ മാനിച്ചൻ എന്നും [1]വിക്കിരൻ എന്നും [2]ഇരിവർ എറാടിമാർ അവരെ കൂട്ടി കൊണ്ടു പോന്നാൽ പട ജയിക്കും എന്നു കണ്ടു, കൂട്ടി കൊണ്ടു പോരുവാൻ ആര്യ ബ്രാഹ്മണരുടെ കൈയിൽ അടയാളം എഴുതി അയക്കയും ചെയ്തു. അവർ പൂനൂറയിൽ ചെന്നു അന്വേഷിച്ചാറെ, എഴുത്തു പള്ളിയിൽ എന്നു കേട്ടു. അവിടെ ചെന്നു കണ്ടു, ഇരിവർ എറാടിമാരേയും എഴുതിക്കും എഴുത്തച്ഛൻ തൊടുവക്കളത്ത ഉണ്ണിക്കുമാരനമ്പിയാരെയും കണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്ഥയും പറഞ്ഞു. അത് എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ്പറമ്പത്ത് പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കുടയും മലർത്തി വെച്ചു, കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാക്കളും അവിടത്തെ ദിഗ്വാര നമ്പൂതിരിയും കണ്ടു നമസ്കരിച്ചാറെ, അവരോട് ചോതിച്ചു, തമ്പ്രാക്കൾ “നിങ്ങൾ എവിടെ പോകുന്നു“ എന്നു കേട്ടവാറെ, എഴുത്തച്ഛൻ “അടിയങ്ങൾ തൃക്കാരിയൂർ അടിയന്തരസഭയിന്നു അയച്ച ആര്യബ്രാഹ്മണരോടു കൂടി അവിടെക്ക് വിട കൊ


  1. വിക്രമൻ
  2. രണ്ടു ഏറാടി കിടാങ്ങൾ



"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/52&oldid=162284" എന്ന താളിൽനിന്ന് ശേഖരിച്ചത്