ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തോടും കൂടി പടെക്ക് വന്നിരിക്കുന്നു. അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തേയും എത്തിച്ചു പാർപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെന്നു പട ജയിച്ചു പോരേണം എന്നരുളിച്ചെയ്തപ്പോൾ, അങ്ങിനെ തന്നെ എന്നു സമ്മതിച്ചു സഭയും വന്ദിച്ചു പോന്നു. ചേരമാൻ പെരുമാൾ ഭഗവാനെ സേവിച്ചിരിക്കും കാലം അർക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും കൂടി രാമേശ്വരത്ത് ചെന്നു സേതു സ്നാനവും ചെയ്തു, കാശിക്കു പോകുന്ന വഴിയിൽ ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ ഇരിക്കുമ്പോൾ തോലൻ എന്ന് പ്രസിദ്ധനായി പെരുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴിപോക്കരായി വന്ന സാമന്തരോടു ഓരൊ വിശേഷങ്ങൾ പറഞ്ഞിരിക്കുൻറെ ഇടയിൽ, രായർ മലയാളം അടക്കുവാൻ കോട്ടയിട്ട പ്രകാരവും ചേരമാൻ പെരുമാൾ യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞപ്പോൾ, മാനവിക്രമന്റെ സത്യംകൊണ്ടും ശീലത്വം കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും പെരുമാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രായരോട് ജയിപ്പാൻ പോകുന്ന പ്രകാരം കല്പിക്കകൊണ്ട് അവരോടു പറഞ്ഞാറെ, സാമന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെയ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട് പറകയും ചെയ്തു. അപ്രകാരം പെരുമാളെയും ഉണർത്തിച്ചതിന്റെ ശേഷം ഇരിവരെയും കൂട്ടിക്കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/54&oldid=162286" എന്ന താളിൽനിന്ന് ശേഖരിച്ചത്