വന്നു ബഹുമാനിച്ചിരുത്തി, പല ദിവസവും അന്യോന്യ വിശ്വാസത്തിന്നായ്ക്കൊണ്ടും പരീക്ഷിച്ചെടത്ത്. സാമന്തർ യുദ്ധകൗശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമസം കൂടാതെ പുരുഷാരത്തെ വരുത്തി യോഗം തികച്ചു കൂട്ടി, പെരുമാളും തന്നറെ പടനായകന്മാർ ൧൨൨ പേരും അവരോട് കൂടി ഒമ്പതു നൂറായിരം ചേകവരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു, സാമന്തരോടും കൂടി കണക്ക് എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമേനോനെയും പരക്കൽ ഉറവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും ചെയ്തു. പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു, പുരുഷാരം ൩ പ്രദക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ കെയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവർക്കും വെള്ളികൊണ്ടു ഓരോ അടയാളമിട്ടെ നോക്കിയാറെ, ൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു. ൩0000 ദേവജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു. ൧0000 നായർക്ക് മോതിരം ഇടുവിച്ചു പോരികയും ചെയ്തു. ഉറക്കത്ത് ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ് അവരുടെ ആയുധങ്ങളിൽ ഗോപികൊണ്ടും ചന്ദനം കൊണ്ടും അടയാളം ഇട്ടു, ആരും ഗ്രഹിയാതെ കണ്ടു യഥാസ്ഥാനമായിരിപ്പതും ചെയ്തു. ഈ ൧0000 നായരും നമ്പിയാരും കൂടെ വലത്തെ കോണിൽ പട ഏറ്റു, പെരുമാളുടെ കാര്യ്യക്കാരിൽ പടമലനായർ ഒഴികെ ഉള്ള കാര്യ്യക്കാരന്മാർ ൧൧ പേരും കൂടി ഇടത്ത് കോണിൽ പട
താൾ:Keralolpatti The origin of Malabar 1868.djvu/55
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു