ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬. ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം.


പട ജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ [1]പുത്രനായി എത്രയും പ്രസിദ്ധനായിട്ടു ഒരു ദിവ്യനുണ്ടായി, അതാർ പിന്നെ ശങ്കരാചാൎയ്യർ ആയതു. അതുണ്ടായതു ഏതുപ്രകാരം എന്നു കേട്ടുകൊൾക ഒരു ബ്രാഹ്മണസ്ത്രീക്ക് വൈധവ്യം ഭവിച്ചശേഷം അടുക്കള ദോഷം ശങ്കിച്ചു നില്ക്കുംകാലം അവളെ പുറന്നീക്കി വെച്ചു ശ്രീ മഹാദേവൻ വന്നുല്പാദിക്കയും ചെയ്തു. ഭഗവാന്റെ കാരുണ്യത്താൽ അവൾക്ക് പുത്രനായി വന്നവതരിച്ചു. ശൃംഗെരി ശങ്കരാചാൎയ്യർ അവൻ വിദ്യ കുറഞ്ഞൊന്നു പഠിച്ചകാലം തന്റെ അമ്മ മരിച്ച


  1. അംശമായി.
"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/58&oldid=162290" എന്ന താളിൽനിന്ന് ശേഖരിച്ചത്