ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ ഗ്രന്ഥികൾ, ജ്യോതിഷക്കാർ, ഷാരികൾ, വ്യാകരണക്കാർ, ശാന്തിക്കാർ ശാസ്ത്രികൾ, വേദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥന്മാർ, സന്ന്യാസികൾ. ബ്രാഹ്മണ സ്ത്രീകൾ അകത്തുനിന്നു പുറപ്പെടാതെ ഇരിക്കുന്നനവരാകകൊണ്ടു അന്തൎജ്ജനങ്ങൾ എന്നും അകത്തമ്മമാർ എന്നും പേരായി. ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാലമാർ തങ്ങപ്പിള്ളമാർ എന്നും പറയുന്നു. ആൎയ്യാവൎത്തത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ നമ്പൂരിപ്പാടു എമ്പ്രാന്മാർ എമ്പ്രാന്തിരി എന്നും അവരിൽ പ്രമാണികളെ [1]തിരുമുൽപാടന്മാർ എന്നും ഭട്ടത്തിരിപ്പാടെന്നും വന്ദനാൎത്ഥം പറയുന്നു. ഓരൊ യാഗാദി കൎമ്മളെ ചെയ്കകൊണ്ടു, സോമാതിരിമാർ അഗ്നിഹോത്രികൾ എന്നിങ്ങിനെ ചൊല്ലുന്നു. പരദേശബ്രാഹ്മണർ ഭട്ടന്മാർ പട്ടർ തന്നെ. ഇവർ വൈദികന്മാർ നമ്പിടിക്ക ഓത്തില്ലായ്കകൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണികക്കാട്ട് കാരണപ്പാടു എന്ന നമ്പിടി ആയുധം എടുത്ത അകമ്പടി ചെയ്ത പിതൃപൂജെക്ക് ദൎഭയും സ്രുവവും ചമതക്കോലും വരുത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണ സഭയിൽ ഒന്നിച്ച ആവണപ്പലക ഇട്ടിരിക്കുന്ന പ്രഭു ഇതിൽ താണതു കറുകനമ്പിടി നമ്പിടിക്ക് മരുമക്കത്തായം ഉണ്ടു. പിന്നെ അന്തരാളത്തിൽ ഉള്ളവർ, അമ്പലവാസികൾ ശൂദ്രങ്കൽ നിന്നു കരേറിയവർ ബ്രാഹ്മണങ്കൽ നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ രണ്ടു വകക്കാർ: അകപ്പൊതുവാൾ ശിവബലിക്ക് തിടമ്പു----

  1. തിരുമുമ്പു.
"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/60&oldid=162293" എന്ന താളിൽനിന്ന് ശേഖരിച്ചത്