ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലും മാടത്തിലും കൊയിലത്തും നിന്നു വേല ചെയ്യേണ്ടും പരിഷകൾ അവർ ഉള്ളാളർ, ഉള്ളാട്ടിൽനായർ, ഉള്ളകത്തു നായന്മാർ എറന്നട്ടിലും മറ്റു കൂലിച്ചേകവർ, പള്ളിച്ചാന്മാർ പണ്ടെ തളിയാതിരിമാരുടെ പള്ളി തണ്ടു എടുത്തവർ.

അതിൽ കീഴപെട്ടുള്ള ജാതികൾ വെളുത്തേടൻ, ൟരങ്കൊല്ലി, വണ്ണത്താൻ, അലക്കി പിഴിഞ്ഞു കൊടുക്ക തിരപുടാടഞെറിക വിളക്കത്തറവൻ വളിഞ്ചിയൻ, ക്ഷൗരം കഴിക്ക, പിതൃകർമ്മം. കുശവൻ കുലാലൻ, കൊയപ്പൻ ആന്ത്രൂൻ. മൺകലം നിർമ്മിക്ക. ഊരാളി കല്ലെരിനായർ മനയാളികൾ ഏരുമാൻ മതിൽ മാടുക, മച്ചു പടുക്ക, കുന്നിടിക്ക, കുഴിതൂർക്കുക, കളങ്കിണറു കുഴിക്ക, കൂലിക്കു കുത്തുക. വട്ടക്കാട്ടവൻ (വാണിയൻ പതിയാരും ചക്കാല വാണിയന്നും എൾആട്ടി പിഴിക) എന്നിങ്ങിനെ ൫ ജാതിയും. പിന്നെ കുടുമ്പർ കടുപ്പട്ടർ ചുമടു കെട്ടുക ഉപ്പും മീനും വിൽക്ക. കച്ചേരിനായർ പീടിക കെട്ടി വാണിഭം അവനും വട്ടക്കാട്ടവനും ഒന്നു തന്നെ. നായിക്കന്മാർ കൊട്ടി കൂടും കുറിക്ക കൂട്ടാൻ നായർ, കണ്ടത്തിൽ നായർ ക്ഷേത്രത്തിൽ അരികുത്തുക, പാത്ര തേക്ക, ഗോപുരം കാക്കുക ഇവർ ചാർന്ന പരിഷയിൽ നിന്നു കിഴിഞ്ഞവർ. അകത്തൂട്ടു പരിഷ കച്ചേരിചെട്ടിയാൻ ഒഴികെ ൩ കച്ചോടക്കാർ: രാവാരി യാവാരി വ്യാപാരി കപ്പലോട്ടം പാണ്ടിശാല കെട്ടിവാണിഭം ചരക്കുകൾ ഓട്ടക്കാർക്ക് കൊടുത്തുംകൊണ്ടും കച്ചോടം ചെട്ടി പൊൻവാണിഭം, കമ്മട്ടത്തിൽ പണം അടിപ്പിച്ചാൽ പൊൻ മാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെപ്പിക്ക, ഓട്ടവൊഴുക്കവും കച്ചോടം

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/64&oldid=162297" എന്ന താളിൽനിന്ന് ശേഖരിച്ചത്