ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണക്കെഴുത്തും ചോനകർ ബൗദ്ധന്മാർ അസുര വംശത്തിങ്കലുണ്ടായവർ. കച്ചോടം കപ്പോലോട്ടം പിന്നെ ചീനർ, കുഞ്ചരാത്തിക്കാർ, പൗരവർ ഇവർ ഓരൊരു ദ്വീപിങ്കൽ നിന്നു കപ്പിലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പുണ്ടു. ഇതിൽ കൊങ്ങിനിയർ, ചെരിപ്പുകുത്തി, നസ്രാണി, ഒത്താന്മാർ, പൗരൻ ഇത്യാദി ൧൮ വംശം ഉണ്ടു. പറുങ്കി, ലാന്താ, പരിന്തിരീസ്സ്, ഇങ്കിരിസ്സ് എന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ അതാത് ദ്വീപുകളിൽ കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുടങ്ങി ഇരിക്കുന്നു. ചാലിയർ പരദേശത്തു നിന്നു വന്നു, തെരു കെട്ടി നെയ്തു തുടങ്ങിയവർ ചെട്ടിയാർ, ചെടർ ൟഴവരും [1]തീയരും[2]ൟഴം എന്ന ദ്വീപിങ്കന്നു വന്നവർ മരം കയറ്റും ൟർച്ച മൂർച്ചയും കാച്ചും വാണിഭവും അവരിൽ തണ്ടായ്മസ്ഥാനമുണ്ടു. കാവുതിയൻ ക്ഷുരകൻ അവരോട് കൂട മുകർവർ മുകയർ പുഴയിൽ മീൻ പിടിക്ക. മുക്കുവരും കടവർ വല കെട്ടി മീൻ പിടിക്ക, തോണി കടത്തുക, കെട്ടെടുക്ക ൟഴെത്തനിന്നു വന്നവർ എന്നു പറയുന്നു. കമ്മാളർ കർമ്മാളർ ഐവർ ഐങ്കുടി എന്നും നാൽവർ എന്നും പറയുന്നു. അതിൽ ബ്രാഹ്മണൻ ആചാരി ആശാരി മരംവെട്ടി കുറെക്ക. ക്ഷത്രിയൻ തട്ടാൻ പെരുന്തട്ടാൻ ആഭരണവും വിഗ്രവും ഉണ്ടാക്കുക. ചൊഴിതട്ടാൻ കമ്മട്ടം പുക്കു പണമടിക്ക, പൊൻവാണി ചക്രകുത്തിയാർക്കു കുത്തുപണി. വൈശ്യൻ മൂചാരി മൂശാരി ഓട്ടു പണി, പൂജാപാത്രങ്ങൾ മറ്റും വാർത്തുണ്ടാക്കുക.


  1. ദ്വീപർ
  2. സിംഹളം = ചിങ്ങളം


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/65&oldid=162298" എന്ന താളിൽനിന്ന് ശേഖരിച്ചത്