ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഭീതി ഉണ്ടായിട്ടു പോയ പരിഷയും പൊന്നു വന്നു, അവർ ഒക്കെയും പഴനൂളുവർ ആയിപ്പോയി. അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്നു പറയുന്നു; അവർ ൬൪ലിൽ കൂടിയവരല്ല.

അതിന്റെ ശേഷം ശ്രീ പരശുരാമൻ ൬൪ ഗ്രാമത്തെയും വരുത്തി, വെള്ളപ്പനാട്ടിൽ കൊണ്ടുവന്നു വെച്ചു. ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീർത്തു, ൬൪ ദേശവും തിരിച്ചു കല്പിച്ചു. ഒരൊരൊ ഗ്രാമത്തിന്നു അനുഭവിപ്പാൻ വെവ്വെറെ ദേശവും വസ്തുവും തിരിച്ചു കൊടുത്തു. ഒരു ഗ്രാമത്തിനും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല. അവിടെ എല്ലാവർക്കും സ്ഥലവുമുണ്ടു, ൬൪ ഗ്രാമത്തിന്നും വെള്ളപ്പനാട പ്രധാനം എന്നു കല്പിച്ചു.

പെരുമനഗ്രാമത്തിന്നു ചിലർക്കു പുരാണവൃത്തി കല്പിച്ചു കൊടുത്തു; രണ്ടാമത്തെ വന്ന പരിഷയിൽ ചിലർക്ക് തന്ത്രപ്രവൃത്തി കൊടുത്തു, ൬൪ ഗ്രാമത്തിനും തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല; ൬൪ ഗ്രാമത്തിലുള്ള ഇരിങ്ങാട്ടികൂടു, തരണനെല്ലൂർ, കൈവട്ടക എടുത്തു തുടങ്ങി വട്ടകം വൃത്തി നാലു ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു. പയ്യന്നൂർ ഗ്രാമത്തിന്നു നമ്പികൂറു എല്ലാടവും കല്പിച്ചു കൊടുത്തു. അനന്തരം ൬൪ലിലുള്ളവരോടരുളി ചെയ്തു "ഇനി കേരളത്തിങ്കൽ ദേവതകൾ പോന്നു വന്നു മനുഷ്യരെ പീഡിപ്പിച്ചു ദേവതഉപദ്രവം വർദ്ധിച്ചാൽ അപമൃത്യു അനുഭവിക്കും; അതു വരരുത" എന്ന് കല്പിച്ചിട്ട് ൬൪ലിൽ ആറു ഗ്രാമത്തിൽ ൧൨ ആളും കല്പിച്ചു, ൧൨ ആൾക്ക് മന്ത്രോപദേശവും ചെയ്തു. അതാകുന്നതു: മുൻപിനാൽ പെരുഞ്ചെല്ലൂർ ഗ്രാമ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/7&oldid=162303" എന്ന താളിൽനിന്ന് ശേഖരിച്ചത്