പത്തിൽ നീ തുണയായിനിന്നു അർത്ഥം ചിലവിട്ടുകൊൾക എന്നരുളിചെയ്തു കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കുകയും ചെയ്തു. രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബന്ധമുണ്ടു. വളരെ വസ്തുവും കൊടുത്തു ചിത്രകൂടം രക്ഷിപ്പാനും കൽപ്പിച്ചു. പിന്നെ സൂര്യക്ഷത്രിയന്നു ൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാടമ്പികളും ൪൮ കാര്യ്യക്കാരെയും കല്പിച്ചുകൊടുത്തു, പെരിമ്പടപ്പ എന്ന പേരും വിളിച്ചു. കാര്യ്യക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ യുദ്ധത്തിന്ന് ഒട്ടും കുറകഇല്ല.
അവന്റെ അനുജനായ കവിസിംഹമരെറ തമ്പുരാനെ തുളുനാട് രക്ഷിപ്പാൻ കല്പിച്ചു. പെരിമ്പുഴെക്ക് വടക്ക് മേല്ക്കോയ്മസ്ഥാനവും കൊടുത്തു. പരമ്പർനന്ദവാരിലെ ബംഗർ, അജലർ, സവിട്ടർ, മുഡുബിദ്രിയിലെ ചൌടർ, സാമന്തരെറു മുളുക്കിയിലെ സാമന്തർ എന്നിങ്ങനെ ൪ പ്രഭുക്കന്മാരും കവിസിംഹമരെറക്കു തുണ എന്നും കല്പിച്ചു. മികച്ച നാടാകുന്ന പൊലനാടും മനുഷ്യജന്മം പിറന്നനായർ ൧0000വും അതിൽ ൩ കൂട്ടവും ൭൨ തറയും അഞ്ചകമ്പടിയും എന്നിങ്ങനെ മുക്കാതം നാട് പൊറളാതിരി രാജാവിന്നു കൊടുത്തു. മല്ലൂർകോയിലകത്ത് എഴുന്നെള്ളി ൧൮ ആചാരവും നടത്തുവാൻ കല്പിച്ചു. അതാകുന്നതു: തോലും, കാലും, കണയും, കരിമ്പടവും, അങ്കവും, വിരുത്തിയും, ചുങ്കവും, ഏഴയും, കൊഴയും, ആനയും, വാളും, വീരചങ്ങലയും, വിരുതും, വാദ്യം, നിയമവെടി, നെറ്റിപ്പട്ടം പടപീഠം, പറക്കും, കൂത്തു, മുന്നിൽ തളി, ചിരുതവിളി, എന്നിങ്ങനെ ൧൮ പൊല