ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാട്ടാചാരം ശേഷം കുറുമ്പാതിരി രാജാവിനു ൩൬ കാതം നാടും ദേവജന്മം പിറന്ന നായർ ൬0000വും അവർക്ക് ൧൨00 തറയും കൊടുത്തു. പിന്നെ കൊല്ലം മുക്കാതം നാടുവാഴാൻ കൊല്ലത്തു രാജാവിനും വെണനാടും ഒണനാടും കൂടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം രാജാവിനും കൊടുത്തു. പറപ്പൂസ്വരൂപം, വെട്ടത്തസ്വരൂപം കായങ്കുളത്തെ ചെറായി സ്വരൂപവും മറ്റും കല്പിച്ചു. ഒടുക്കം മഹാമഖവേല ആചരിച്ചു നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരുനാവായി മണൽപുറവും നാടും൧0000 നായരും കല്പിച്ചു കൊടുത്തു. ആറങ്ങാട്ടു ആർങ്ങൊട്ടൂർ സ്വരൂപം എന്നരുളി ചെയ്തു, സ്വരൂപം രക്ഷിപ്പാൻ ചൊവ്വരക്കൂറ്റിൽ തിരുമാനാംകുന്നത്ത് ഭഗവതിയെ സ്ഥാനപര ദേവതയാക്കി കല്പിക്കുകയും ചെയ്തു. ഇങ്ങനെ ൧൭ നാടും ൧൮ രാജാക്കന്മാർക്ക് കൊടുത്തു, ൧൮ അചാരവും കല്പിച്ചു. പന്നിയൂരും ചോവരവും ൨ കൂറും പരവുകൂറും ഇങ്ങിനെ മൂന്നു ഭാട്ട പ്രഭാകര വ്യാകരണം ഈ മൂന്നു കൂറ്റിൽ ആറാറു ൧൮ സംഘവും അവർക്കു കല്പിച്ചു. അതിന്റെ പേരുകൾ ഭാട്ടകൂറ്റിൽ, നെന്മിനി, ചോവരം, ആട്ടിചുണ്ട, നാട്ടി ഇങ്ങിനെ ആറും പ്രഭാകരകൂറ്റിൽ പാലവാക്ക, വിതി, വെള്ളം, തിട്ടുചാഴി ഇതാറും വ്യാകരണകൂറ്റിൽ തത്തവെഴുവും, വല്ലുകണ്ട, ഇതാറും ഇങ്ങിനെ ൧൮ സംഘം ഓരൊരുത്തനെ ഓരോരു നാട്ടിൽ വാഴ്ച ചെയ്തു ചേരമാൻ പെരുമാൾ എന്ന രാജാവ്.

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത് അശുവിനു പുറപ്പാടായെന്നും കേട്ടു

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/74&oldid=162308" എന്ന താളിൽനിന്ന് ശേഖരിച്ചത്