ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോനാതിരി പട കൂടുകയല്ലൊ ചെയ്തു. പൊലനാടു മുക്കാതം വഴി ൭൨ തറയും ൧0000 നായരും അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫ അകമ്പടിജനവും (ഒരമ്മ പെറ്റ മക്കൾ, ഒരു കൂലിച്ചേകം, ഒരു ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേല) ഇങ്ങിനെ അത്രെ പൊരളാതിരി രാജാവിന്നാകുന്നതു.

അവരോട് കുന്നലകോനാതിരി പട വെട്ടി ആവതില്ലാഞ്ഞ് ഒഴിച്ചുപോയതിന്റെ ശേഷം, ശ്രീപോർക്കൊല്ലിക്ക് എഴുന്നെള്ളി, ൬ മാസം ഭഗവതിയെ സേവിച്ചു പ്രത്യക്ഷമായാറെ, ഞാൻ ചെല്ലുന്ന ദിക്ക് ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ രാജ്യത്തേക്ക് എഴുന്നള്ളുകയും വേണം എന്നുണർത്തിച്ചാറെ, അപ്രകാരം തന്നെ എന്ന വരവും കൊടുത്തു, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതിയുടെ, വാതിലിന്മേൽ മറഞ്ഞിരുന്നതു കണ്ടിട്ട് ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു. വാതിൽ കൂടെ കൊണ്ടു പോരുവൂതും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമുടയ കോവിലും കൂട വിചാരിച്ചിട്ട്, അകമ്പടിജനം പതിനായിരത്തേയും സ്വാധീനമാക്കെണം എന്നു കല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്കരനമ്പിയെയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്കവണ്ണം പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു, ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ടു മാന വിക്രമന്മാരും ബ്രാഹ്മണരും വേരൻ പിലാക്കലേക്ക് ചെന്നപ്പോൾ, അകമ്പടി ജനത്തിൽ പ്രധാനമായി


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/83&oldid=162318" എന്ന താളിൽനിന്ന് ശേഖരിച്ചത്