ഉണ്ടല്ലോ മഹാമകം; അന്നാൾ തിരുനാവായി പെരാറ്റിൽ തീർത്ഥം ; അവിടെ ൟ കേരളത്തിങ്കൽ ചൊവരക്കൂറ്റിലുള്ള രാജാക്കന്മാർക്ക് നിലപാടും സ്ഥാനമാനങ്ങളുമുണ്ടല്ലോ. അതിനെ കാണ്മാൻ കോയ പുറപ്പെട്ടു, രാജാവിനെ കേൾപിച്ചു, മഹാ മകവും കണ്ടു വരികയും ചെയ്തു. "എങ്ങനെ" എന്നവാറേ, "ൟ മഹാമകത്തിന്നു ദിവ്യതീർത്ഥം ഒഴുകുക എന്നിയെ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു" എന്നരുളിചെയ്തവാറെ, "അവിടെ ഉള്ള അലങ്കാരാധികൾ ഒക്കവെ അറിയിച്ചു എന്നല്ല; ൟ സ്ഥലങ്ങൾ ഒക്കവെ നമ്മുടെ സ്വരൂപത്തിങ്കൽ അത്രെ വിധി ആകുന്നത്" എന്നുണർത്തിച്ചവാറെ അരുളിചെയ്തു മഹാ രാജാവ്. "അതിന്നു നമ്മാൽ കർത്തവ്യമില്ല" എന്നു കേട്ടാവാറെ, പറഞ്ഞു; ൟ സ്ഥാനം ഇങ്ങു വേണം എന്നു വരികിൽ അടിയെൻ പിടിച്ചടക്കി തരുന്നുണ്ട് എന്നു കേട്ടുവാറെ പൂന്തുറക്കൊൻ. "എങ്കിൽ നിന്നെ വലത്തു ഭാഗത്ത് നിർത്തിടുന്നുണ്ട് എന്നു കേട്ടപ്പോൾ, അവൻ കടലിലൂടെയും മറ്റുള്ളവർ കരയൂടെയും തെക്കോട്ടെക്ക് പട കൂടി ജയിച്ചു ഓരൊരൊ നാടും നഗരങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും അടക്കിക്കൊണ്ട് വ്യാഴവട്ടം തികയും പോഴെക്ക് തിരുനാവായിൽ എത്തി ഇരിക്കുന്നു (ആ സ്ഥാനങ്ങളും അടക്കി,) അവനന്നു മികവിനാലെ കമ്പവെടിയും കല്പലയും (കപ്പലോട്ടവും? തീർത്തു, പണ്ടാരും കണ്ടിട്ടില്ലാത്ത വിശേഷം എന്നെക്കും കുറവു വരാതെ ഇരിപ്പാൻ മുതലുമ് വെച്ചു, "അങ്ങു കോഴിക്കോട്ട് കോയ" എന്നു പേരും വിളിച്ചു, അനേകം സ്ഥാനങ്ങളും കൊടുത്തു, വലഭാഗത്തു നിർത്തുകയും ചെയ്തു. അതുപോലെ
താൾ:Keralolpatti The origin of Malabar 1868.djvu/97
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു