ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുടെ സഹായത്തിനായി പുറപ്പെട്ടതാണ്. അയാളെ കണ്ടതിൽ വളരെ സന്തോഷമുണ്ടായി. രാത്രി 11 മണിക്ക് കപ്പൽ തുറമുഖത്തു നിന്നും കുളംബിലേയ്ക്ക്* നീങ്ങി. കാറ്റും കോളും അധികമായതിനാൽ കപ്പൽ നന്നാ ഇളകുകയും വെള്ളം കപ്പലിനകത്തു വീഴുകയും ചെയ്തു. വെള്ളം അടിത്തട്ടിലേക്ക് പോകാതിരിക്കത്തക്കവണ്ണം പണി ചെയ്തിരിക്കുന്നതിനാൽ വെള്ളം വീണാലും അതു പുറത്തേക്ക് പോകുന്നതു കൊണ്ട് കുലുങ്ങുകയില്ല. മെത്രാന്മാർ 2-ാം ക്ലാസിലും ശേഷം പേർ 3-ാം ക്ലാസിലും ആയിട്ടാണ് കേറിയത്. 2-ാം ക്ലാസ് മുറികൾ വളരെ വിശേഷമായിരുന്നതിനാൽ അതിൽ വെള്ളം കേറുകയില്ല. അതിൽ ഇരിപ്പിനും ...... സ്ഥലസൗകര്യങ്ങളും ഉണ്ട്. ഭക്ഷണം അതിൽ തന്നെ കൊണ്ടുവന്ന് കൊടുക്കും. 3-ാം ക്ലാസ്സുകാർ മേൽത്തട്ടിൽ ഇരിക്കുന്നതു കൊണ്ട് പല ഉപദ്രവങ്ങളും ഉണ്ട്. വെള്ളം പൊട്ടി വീണാറെ യാത്രക്കാർ നനയുകയും മറ്റുമുണ്ടായി. ഇങ്ങിനെ കപ്പൽ ഓടിച്ച് 12 ന് ഉച്ചയ്ക്ക് കൊളംബു തുറമുഖത്ത് അടുത്തു. അപ്പോൾ തുറമുഖത്ത് വളരെ തീകപ്പലുകളും പായ്ക്കപ്പലുകളും കടൽ വഞ്ചികളും വളരെ ജനങ്ങളും ഉണ്ടായിരുന്നു. ഉടനെ കൊളംബു പള്ളിയിലെ ഒരു പ്രധാനിയായ ഡോക്ടർ പിന്റോയും മറ്റു മഹാന്മാരും നമ്മുടെ യാത്രക്കാരുടെ കപ്പലിൽ വന്ന് തിരുമേനികളുമായി സന്തോഷ സംഭാഷണം കഴിക്കയും തിരുമേനികളെയും സ്ലീബാ ശെമ്മാശനെയും കൊച്ചു കോശി കത്തനാരെയും ഒഴിച്ചുള്ള ആളുകളെയും സാമാനങ്ങളെയും കടൽ വഞ്ചിയിൽ കയറ്റി തുറമുഖത്തുള്ള ഗവർമെണ്ടു വക കെട്ടിടത്തിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് ദാഹത്തിന് ഓരോ കുപ്പി ലിബിനൈറ്റ് കുടിച്ചാശ്വസിച്ച ശേഷം കുതിരവണ്ടിയിൽ കേറ്റി ഔവർ ലെയിഡി ഗുഡ് ഡെത്ത് എന്ന് പേരുള്ള അവരുടെ പള്ളിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ എത്തിയപ്പോൾ റെനി വിലാത്തി എന്ന അമേരിക്കൻ പാദ്രിയും ഫാദർ അന്തോനിയോസും ഉണ്ടായിരുന്നു. അവർ യാത്രക്കാരെ വളരെ സന്തോഷത്തോടെ കൈക്കൊണ്ടു. റ്റീ മുതലായവ തയ്യാറാക്കി കുടിച്ചുംകൊണ്ട് ആഘോഷമായി എതിരെൽക്കുന്നതിനായി അവർ കപ്പലിലെത്തി. ആദരിച്ച് ഗവർമെണ്ട് വക വലിയ ബോട്ടിൽ കയറ്റി കരയ്ക്കടുപ്പിച്ച് ഗവർമെണ്ട് കെട്ടിടത്തിൽ ഇരുത്തി. അവിടെ നിന്ന് കുതിരവണ്ടികളിലായി ബാന്റ്, ബൊക്കെ മുതലായ ആഘോഷത്തോടും വളരെ ജനക്കൂട്ടത്തോടും കൂടെ യാത്ര തിരിച്ച് മേല്പ്പറഞ്ഞ പള്ളിയിൽ എത്തി. ലുത്തിനിയാ*

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/10&oldid=162337" എന്ന താളിൽനിന്ന് ശേഖരിച്ചത്