ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പുറപ്പെട്ട് തത്തപ്പാറയി എന്ന ആപ്പീസിലും അവിടെ നിന്നും പുറപ്പെട്ട് 3 മണിക്ക് തൂത്തുക്കുടി ആപ്പീസിലും എത്തി. പിന്നെ ആപ്പീസ് മുറി വിട്ടിറങ്ങി വല്ലോം ആശ്വസിച്ചശേഷം ആപ്പീസിന് സമീപം പി.പി. ദുറാൾ എന്ന ഒരു വലിയ ഷാപ്പിന്റെ സ്ഥലത്തു താമസിച്ചു. ഈ മനുഷ്യൻ അൽവാറീസു മെത്രാപ്പോലീത്തയുമായി പരിചയമുള്ള ആളായിരുന്നു. അതു നിമിത്തമാണ് അയാളുടെ സ്ഥലത്ത് യാത്രക്കാരെ താമസിപ്പിക്കുന്നതിന് കാരണമായത്. ഇവിടെ റോമാ സഭക്കാരും ... മുതലായവകളും വളരെ കച്ചവടങ്ങളും ഉള്ള ഒരു പ്രധാന തുറമുഖവും കപ്പൽ അടുക്കുന്നതും ആകുന്നു. തിരുനൽവേലീൽ നിന്നും ഇവിടേക്ക് ഏകദേശം 36 മയിൽ അകലം ഉണ്ട്. യാത്രക്കാർക്ക് അന്നേ ദിവസം കപ്പൽ ഏതുമില്ലാത്തതിനാൽ അവിടെ താമസിക്കുന്നതിനിടയായി. അപ്പോൾ വളഞ്ഞ റോമാക്കാർ വന്നു യാത്രക്കാരെ കാണുകയും അൽവാറീസു മെത്രാച്ചൻ റോമാക്കാർക്കു വിരോധമായി അച്ചടിച്ചു വച്ചിട്ടുള്ള പുസ്തകങ്ങൾ സമ്മാനിക്കയും ചെയ്തതിനാൽ വളരെ തർക്കവും വിരോധവും ഉണ്ടായി. 11 ന് തിങ്കളാഴ്ച കോട്ടയത്തേക്കും കൊളംബിലേയ്ക്കും കമ്പി അടിച്ചു. 3 മണിക്ക് താമസ സ്ഥലത്തു നിന്നും വണ്ടി വഴിയായി കടവിലേക്ക് പുറപ്പെട്ടു. കടവിൽ നിന്നും വളരെ ദൂരത്തിൽ 2 കപ്പൽ അടുത്തിരുന്നു. കപ്പൽ യാത്രക്കുള്ള കൂലിയും മറ്റും തീർത്ത് കടൽവഞ്ചിയിൽ കയറി നീങ്ങി ഒരു കപ്പലിന്റെ അടുക്കൽ സന്ധ്യയോട് കൂടെ എത്തി. അപ്പോൾ നിങ്ങൾ കൂലി തീർത്ത കപ്പൽ മറ്റേതാണെന്നും അവിടേയ്ക്ക് പോകണമെന്നും കപ്പിത്താൻ പറഞ്ഞപ്പോൾ വഞ്ചിക്കാർ അവർക്ക് കഴിയുകയില്ലെന്നും മറ്റും തടസം പറഞ്ഞു. അങ്ങനെ ചെയ്യാത്തതു റോമാക്കാരുടെ അസൂയ കൊണ്ടായിരുന്നു.

പിന്നെ കപ്പിത്താന്റെ ശാസന കൊണ്ടും അൽവാറീസു മെത്രാച്ചൻ കൈക്കൂലി കൊടുത്തതു കൊണ്ടും വള്ളക്കാർ മറ്റെ കപ്പലിന്റെ അടുക്കൽ കൊണ്ടൂപോയി ഇറക്കി. കടലിലെ ഓളത്തിന്റെ കഠിനം കൊണ്ട് യാത്രക്കാർക്ക് തലതിരിച്ചിലും ഛർദ്ദിയും ഉണ്ടായി. കപ്പലിന്റെ ...... വെള്ളത്തിൽ നിന്നും വളരെ ഉയരത്തിൽ ആയിരുന്നതിനാൽ കേറുന്നതിനും മറ്റും വളരെ പ്രയാസം നേരിട്ടു. അതിനാൽ ഗോവണി ഇറക്കി തന്നതിൽ കൂടി കപ്പലിൽ കയറി. അപ്പോൾ ആ കപ്പലിൽ കുന്നംകുളങ്ങരെ പനയ്ക്കൽ ഇട്ടിമാത്തു ഉണ്ടായിരുന്നു. അയാൾ ആലപ്പുഴെ നിന്നും കൊളംബിലേക്ക് നമ്മുടെ യാത്രക്കാ

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/9&oldid=162355" എന്ന താളിൽനിന്ന് ശേഖരിച്ചത്