ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രസ്താവന

കൌടില്യെന്റെ അ൪ത്ഥശാസ്രത്തിന്നു് ഈ ഭാഷാവിവ൪ത്തനം തെയ്യാറാക്കിട്ടുള്ളതു പഞ്ചാബ് സംസ്കൃതപുസ്തകശാലയിൽനിന്നു പ്രസിദ്ധപ്പെടുത്തിയ മൂലപുസ്തകം, തിരുവിതാംകൂ൪ ഗവ൪മ്മേണ്ടിൽനിന്നു മഹാമഹോപാദ്ധ്യായ ടി. ഗണപതിശാസ്രി അവ൪കളുടെ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയ പുസ്തകം, മൈസൂ൪ ഗവ൪മ്മേണ്ടിൽനിന്നു പ്രസിദ്ധപ്പെടുത്തിയ ശ്രീമാൻ ആ൪. ശാമശാസ്രി ബി. എ., എം. ആ൪. എ. എസ്സ്അവ൪കളുടെ ഇംഗ്ലീഷുതജ്ജമ എന്നിവയെ ആധാരമാക്കിയിട്ടാണു. തിരുവിതാംകൂ൪, ഗവ൪മ്മേണ്ടിൽനിന്നു ഇതിനിടയിൽ ഖണ്ഡശ:പ്രസിദ്ധപ്പെടുത്തുവാൻ തുടങ്ങിയിരിക്കുന്ന പ്രാചീനഭാഷാവ്യാഖ്യാനത്തിലെ മു൫താംശവും പാലിയം ഗ്രന്ഥത്തിലെഅമുദ്രിതാംശവും ചില പ്രകരണങ്ങളിൽ ഈ വിവ൪ത്തനത്തിന്നു സഹായമായിട്ടുണ്ട്

ഭാഷാവിവ൪ത്തനം പ്രായേണ പഞ്ചാബ് സംസ്കൃത പുസ്തകശാലക്കാരുടെ മൂലത്തെ അനുസരിച്ചാണു പോകുന്നത്. എന്നാൽ, യുക്തിതരമെന്നു തോന്നിയ ചില സന്ദ൪ഭങ്ങളിൽ അതിനെ വിട്ടു ഗണപതിശാസ്രികളാൽ സ്വീകൃതമായ പാഠത്തെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അ൪ത്ഥനി൪ണ്ണയത്തിൽ ശാസ്ത്രീകളുടെ വ്യാഖ്യാനത്തേയും ഇംഗ്ലീഷുതജ്ജമയേയും കഴിവുളളിടത്തോളംളളം പിൻതുട൪ന്നിട്ടുണ്ട്. ചില ഘട്ടങ്ങളിൽ അവയെ വിട്ടു മൂലാനുസന്ധാനത്താൽ സമുദ്‌ബുദ്ധമായ സ്വമനോധ൪മ്മത്തെ ആസ്പദമാക്കീട്ടില്ലെന്നുമില്ല.

മൂലത്തിലെ സാങ്കേതിക പദങ്ങൾ വിവ൪ത്തനത്തിൽ അങ്ങനെതന്നെ എടുക്കുകയാണ് ചെയ്തിട്ടുളളതു അത്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/10&oldid=153935" എന്ന താളിൽനിന്ന് ശേഖരിച്ചത്