ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൬
അധ്യക്ഷപ്രചാരം രണ്ടാമധികരണം


പ്തിക൯[യോഗ്യനെന്നു തോന്നിയവ൯] ആയിട്ടുള്ളവനും ആരെ സ്വീകരിക്കാതെ കൈവിട്ടുകളഞാൽ രാജാവിനു പശ്ചാത്തപിപ്പാനിടവരുമൊ അപ്രകാരമിരിക്കുന്നവനുമായ ആളെ അധ്യക്ഷനാക്കണം.

അധ്യക്ഷന്റെ കമ്മച്ഛേദ(പ്രവൃത്തിവൈകല്യത്താൽ വരുന്ന നഷ്ടം)ത്തെ അവന്റെ സഹഗ്രാഹികളും, പ്രതിഭൂക്കളും (ജാമ്യക്കാർ), കൎമ്മോപജീവികളും, പുത്രന്മാരും, ഭ്രാതാക്കളും, ഭാൎയ്യമാരും, പുത്രിമാരും, ഭൃത്യന്മാരും വഹിക്കേണ്ടതാണ്.

മുന്നൂറ്റി അയ്മ്പത്തിനാലു അഹോരാത്രമാണ് ഒരു കൎമ്മസംവത്സരം. അതു ആഷാഢമാസത്തോടുകൂടി അവസാനിക്കുന്നതാണ്. സംവത്സരത്തിൽ ഊനമായിട്ടോ പൂൎണ്ണമായിട്ടോ കൎമ്മം ചെയ്തതെന്നു നോക്കി ഊനമോ പൂൎണ്ണമോ ആയിട്ടു ശമ്പളം കൊടുക്ക്ക്കണം അധിമാസം വേറേ കണക്കാക്കുകയും വേണം.

അധ്യക്ഷൻ തന്റെ പ്രചാര(അധികാരസീമയിൽ പെട്ട ദേശം)ത്തെ അപസൎപ്പന്മാരാൽ അധിഷ്ഠിതമാക്കിച്ചെയ്യണം. പ്രചാരത്തിലെ ചരിത്രവും സംസ്ഥാനവുമറിയാത്ത അധ്യക്ഷൻ അജ്ഞാനം കാരണം സമുദായത്തെ ഹനിക്കും; ഉത്ഥാനവും ക്ലേശസഹത്വവുമില്ലാത്തവൻ ആലസ്യംകൊണ്ടും, ശബ്ദാദികളായ ഇന്ദ്രിയാൎത്ഥങ്ങളിൽ സക്തനായവൻ പ്രമാദംകൊണ്ടും, സംക്രോശത്തെയും അധൎമ്മത്തെയും കുറിച്ചു ഭീരുവായവൻ ഭയം കൊണ്ടും,കാൎയ്യാൎത്ഥികളാൽ അനുഗ്രഹബുദ്ധിയായവൻ കാമംകൊണ്ടും, ഹിംസാബുദ്ധിയായവൻ കോപംകൊണ്ടും, വിദ്യയേയോ ദ്രവ്യത്തേയോ രാജസേവകന്മാരേയോ ആശ്രയിക്കുന്നവൻ ദർപ്പംകൊണ്ടും, തുലാമാനങ്ങളിലും തൎക്കത്തിലും ഗണനത്തിലും അന്തരം വരുത്തി ഉപധാനം ചെയ്യുന്നവൻ ലോഭംകൊണ്ടും സമുദയത്തിന്നു ഹാനിവരുത്തും.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/107&oldid=203899" എന്ന താളിൽനിന്ന് ശേഖരിച്ചത്