ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൮
അധ്യക്ഷപ്രചാരം രണ്ടാമധികരണം


ടുകൂടെ) മായിട്ടു രാജാവിനെക്കേൾപ്പിക്കണം. അവരിൽ വച്ചു മന്ത്രവൈഷമ്യമില്ലാത്തവന്നും പ്യഥഗ'ദ്ദൂതനായിട്ടുള്ള വന്നും അസത്യം പറയുന്നവന്നും ഉത്തമസാഹസദണ്ഡം നൽകുകയും വേണം.

ക്ലപ്തമായ ദിവസം പുസ്തകവും നീവിയും കൊണ്ടുവരാത്ത അധ്യക്ഷനെ ഒരു മാസം കാത്തിരിക്കണം. അതിനുശേഷം ഓരോ മാസത്തിനു ഇരുനൂറു പണം വീതം ദണ്ഡം വിധിക്കണം. ലേഖ്യവും നീവിയും അപ്പം മാത്രമേ ശേഷമായിട്ടുള്ളുവെങ്കിൽ അങ്ങനെയുള്ളവനെ മാസം കഴിഞ്ഞിട്ടു പിന്നെ അഞ്ചു രാത്രി കാത്തിരിക്കണം.

അഹോ രൂപ(നിശ്ചിതദിവസം)ത്തിൽത്തന്നെ കോശത്തോടുകൂടി കണക്കു കൊണ്ടുവന്ന അധ്യക്ഷനെ ധൎമ്മം, വ്യവഹാരം, ചരിത്രം, സംസ്ഥാനം, സങ്കലനം, നിൎവ്വൎത്തനം, അനുമാനം, ചാരപ്രയോഗം അന്നിവകൊണ്ടു പരീക്ഷിക്കണം.

ഓരോ ദിവസം, പഞ്ചരാത്ര, പക്ഷം, മാസം, ചാതുൎമ്മാസ്യം, സംവത്സരം എന്നീ കാലങ്ങൾ പിടിച്ചു കണക്കിനെ പ്രതിസമ്മാനയിക്കണം (ഒത്തുനോക്കണം). വ്യൂഷ്ടം, ദേശം, കാലം, മുഖം (ആയമുഖം), ഉൽപത്തി, അനുവൃത്തി, പ്രമാണം, ദായകൻ, ദാപകൻ, നിബന്ധകൻ (കണക്കെഴുതിയവൻ), പ്രതിഗ്രാഹകൻ എന്നിവയോടുകൂടി ആയത്തെ ഒത്തുനോക്കണം. വ്യുഷ്ടം, ദേശം, കാലം, മുഖം, ലാഭം, കാരണം, ദേയം, യോഗം, പരിമാണം, ആജ്ഞാപകൻ, ഉദ്ധാരകൻ, നിധാതൃകൻ, പ്രതിഗ്രാഹകൻ അന്നിവയോടുകൂടി വ്യയത്തെ ഒത്തുനോക്കണം. വ്യുഷ്ടം, ദേശം, കാലം, മുഖം, അനുവർത്തനം, രൂപം, ലക്ഷണം, പരിമാണം, നിക്ഷേപഭാജനം, ഗോപായകൻ (സൂക്ഷിപ്പുകാരൻ) എന്നിവയോടുകൂടി നീവിയേയും സമാനയിക്കണം.

രാജാവിന്റെ അൎത്ഥത്തിൽ സംബന്ധിക്കാതിരിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/109&oldid=203908" എന്ന താളിൽനിന്ന് ശേഖരിച്ചത്